---
title: "സിഐഎസ്എഫ് ജവാന്‍ ചെറില്ലത്ത് സുബ്രമണി അന്തരിച്ചു "
english_title: "CISF jawan Cherillath Subramani passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/171624/cisf-jawan-cherillath-subramani-passed-away"
published_at: "2023-12-23T14:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6586a47cf0d3f_1_cisf.jpg"
keywords: []
---

# സിഐഎസ്എഫ് ജവാന്‍ ചെറില്ലത്ത് സുബ്രമണി അന്തരിച്ചു 

> **Lead Summary:** പേരാമ്പ്ര: സിഐഎസ്എഫ് ജവാന്‍ ചെറില്ലത്ത് സുബ്രമണി അന്തരിച്ചു. ഇന്നലെ രാത്രി കിടന്നുറങ്ങിയ സുബ്രഹ്മണിയെ കാലത്ത് വിളിച്ചപ്പോള്‍ മരിച്ച നിലയില്‍ കാണുകയായിരുന്നു.

## Article Content

പേരാമ്പ്ര: സിഐഎസ്എഫ് ജവാന്‍ ചെറില്ലത്ത് സുബ്രമണി അന്തരിച്ചു. ഇന്നലെ രാത്രി കിടന്നുറങ്ങിയ സുബ്രഹ്മണിയെ കാലത്ത് വിളിച്ചപ്പോള്‍ മരിച്ച നിലയില്‍ കാണുകയായിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ നിന്നും കൊണ്ടുവരുന്ന മൃതദേഹത്തെ മുളിയങ്ങലില്‍ നിന്നും കാലിക്കറ്റ് ഡിഫന്‍സിന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി വാഹനങ്ങളുടെ അകമ്പടിയോടെ ആനയിച്ച് പേരാമ്പ്രയിലെ വീട്ടിലെത്തിക്കും.

പിതാവ് :പെരിയ സ്വാമി (കച്ചവടം പേരാമ്പ്ര ഇന്നർമാർക്കറ്റ്). മാതാവ് : രാമജയം. സഹോദരി: ഗീതു  (കോഴിക്കോട് ). സംസ്‌കാരം ഞായര്‍ രാവിലെ 10 മണിക്ക് പേരാമ്പ്ര എയുപി സ്‌കൂളിനടുത്തുള്ള ചെറില്ലത്ത് വീട്ടുവളപ്പില്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/171624/cisf-jawan-cherillath-subramani-passed-away)