---
title: "ഇഎംഎസ് ഗ്രന്ഥാലയം കൂത്താളി യുവത സംഘടിപ്പിക്കുന്ന മെഗാക്വിസ് ഡിസംബര്‍ 24-ന് "
english_title: "Megaquiz organized by EMS Granthalayam Koothali Yuvata on 24th December"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/171649/megaquiz-organized-by-ems-granthalayam-koothali-yuvata-on-24th-december"
published_at: "2023-12-23T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6586b30f5c55e_1_arivoram.jpg"
keywords: []
---

# ഇഎംഎസ് ഗ്രന്ഥാലയം കൂത്താളി യുവത സംഘടിപ്പിക്കുന്ന മെഗാക്വിസ് ഡിസംബര്‍ 24-ന് 

> **Lead Summary:** **പേരാമ്പ്ര:** കൂത്താളി ഇഎംഎസ് ഗ്രന്ഥാലയത്തിന്റെ യുവജന വിഭാഗമായ 'യുവത'യുടെ നേതൃത്വത്തില്‍ 'അറിവോരം' മെഗാ ക്വിസ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു.

## Article Content

**പേരാമ്പ്ര:** കൂത്താളി ഇഎംഎസ് ഗ്രന്ഥാലയത്തിന്റെ യുവജന വിഭാഗമായ 'യുവത'യുടെ നേതൃത്വത്തില്‍ 'അറിവോരം' മെഗാ ക്വിസ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു.

24-ന് രാവിലെ 9 മണിക്ക് കൂത്താളി എയുപി സ്‌കൂളിലാണ് പരിപാടി നടത്തുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.വി. രാജന്‍ ഉദ്ഘാടനം ചെയ്യും. കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  കെ.കെ ബിന്ദു അധ്യക്ഷത വഹിക്കും.

യുവത കണ്‍വീനര്‍ സ്വാഗതവും യുവത ട്രഷറര്‍ രതിന്‍ ലാല്‍ നന്ദിയും പറയും. പൊതുജനങ്ങള്‍ക്കായി, കുടുംബശ്രീ, വിദ്യാര്‍ഥികള്‍ (ഏഴു മുതല്‍ പത്താംതരം വരെ) എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് മത്സരം നടത്തുക. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ഷീജാ ശശി സമ്മാനദാനം നിര്‍വ്വഹിക്കും.

ജനറല്‍ കണ്‍വീനര്‍ അമിത്ത് രാധ്, ഗ്രന്ഥാലയം പ്രസിഡന്റ്  സി.പി. പ്രകാശന്‍, സെക്രട്ടറി പി. അച്യുതന്‍, ജി. വിപിന്‍ ലാല്‍, എന്‍. രതിന്‍ലാല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/171649/megaquiz-organized-by-ems-granthalayam-koothali-yuvata-on-24th-december)