---
title: "സ്‌കൂള്‍ പാചക തൊഴിലാളികള്‍ കുറ്റിച്ചൂല്‍ ഏന്തി പ്രതിഷേധിച്ചു "
english_title: "The school cooking workers protested "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/171657/the-school-cooking-workers-protested"
published_at: "2023-12-23T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6586b99669a0f_1_samaram.jpg"
keywords: []
---

# സ്‌കൂള്‍ പാചക തൊഴിലാളികള്‍ കുറ്റിച്ചൂല്‍ ഏന്തി പ്രതിഷേധിച്ചു 

> **Lead Summary:** ** പേരാമ്പ്ര:** സ്‌കൂള്‍ പാചക തൊഴിലാളി സംഘടന (എച്ച്.എം.എസ്‌യുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റ ഭാഗമായി കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് സ്‌കൂള്‍ പാചക തൊഴിലാളികള്‍ കുറ്റിച്ചൂല്‍ ഏന്തി പ്രതിഷേധ സമരം നടത്തി.

## Article Content

** പേരാമ്പ്ര:** സ്‌കൂള്‍ പാചക തൊഴിലാളി സംഘടന (എച്ച്.എം.എസ്‌യുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റ ഭാഗമായി കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് സ്‌കൂള്‍ പാചക തൊഴിലാളികള്‍ കുറ്റിച്ചൂല്‍ ഏന്തി പ്രതിഷേധ സമരം നടത്തി.

തമിഴ്‌നാട്, പോണ്ടിച്ചേരി സര്‍ക്കാരുകള്‍ സ്‌കൂള്‍ പാചക തൊഴിലാളികളെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിച്ചതു പോലെ കേരളത്തിലെ സ്‌കൂള്‍ പാചക തൊഴിലാളികളെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കുക, തൊഴിലാളികളുടെ അദ്ധ്വാനഭാരം കണക്കിലെടുത്ത് 500 കുട്ടികള്‍ക്ക് ഒരു പാചക തൊഴിലാളി എന്നത് 250 കുട്ടികള്‍ക്ക് ഒരു പാചക തൊഴിലാളിയായി അംഗീകരിക്കുക,

60 വയസ് കഴിഞ്ഞ് പിരിഞ്ഞു പോയ തൊഴിലാളികള്‍ ഉള്‍പ്പെടെ മുഴുവന്‍ തൊഴിലാളികള്‍ക്കും പെന്‍ഷന്‍ ഏര്‍പ്പെടുത്തുക, 6 മാസം കൂടുമ്പോള്‍ നല്‍കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സര്‍ക്കാര്‍ നേരിട്ട് നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം നടത്തിയത്.

മനുഷ്യാവകാശ പ്രവര്‍ത്തകനും തൊഴിലാളി നേതാവുമായ ഗ്രോ വാസു പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. സംഘടന ജില്ലാ പ്രസിഡന്റ് ടി.കെ. ബാലഗോപാലന്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ ജനറല്‍ സെക്രട്ടറി ഒ പത്മനാഭന്‍, എംസിഎച്ച് ചെയര്‍മാന്‍ പി. അബ്ദുല്‍ മജീദ്, കെ.എന്‍ അനില്‍കുമാര്‍, ടി.വി.എം. റിയാസ്, ടി.പി. ഐഷാബി, ചന്ദ്രിക ചേളന്നൂര്‍, ഹബീബ് മുക്കം, എന്‍.വി ദേവി എന്നിവര്‍ സംസാരിച്ചു.

വി.പി. ദേവയാനി, എന്‍.പി. സുമതി, കെ.കെ. സല്‍മ, മിനി ചേളന്നൂര്‍ എന്നീ സംഘടന നേതാക്കള്‍ പ്രതിഷേധ സമരത്തിനു നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/171657/the-school-cooking-workers-protested)