---
title: "കടിയങ്ങാട് മഹാവിഷ്ണു ക്ഷേത്രം ആറാട്ട് മഹോത്സവം "
english_title: "Kadiangad Maha Vishnu Temple Aarat Mahothsavam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/171663/kadiangad-maha-vishnu-temple-aarat-mahothsavam"
published_at: "2023-12-23T16:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6586be6b01939_1_ambhalam.jpg"
keywords: []
---

# കടിയങ്ങാട് മഹാവിഷ്ണു ക്ഷേത്രം ആറാട്ട് മഹോത്സവം 

> **Lead Summary:** **പേരാമ്പ്ര :** കടിയങ്ങാട് മഹാവിഷ്ണു ക്ഷേത്രത്തിലെ പത്താമത് ആറാട്ട് മഹോത്സവം ഡിസംബര്‍ 24 മുതല്‍ ക്ഷേത്ര ചടങ്ങുകളോടെയും വിവിധ പരിപാടികളോടെയും നടത്തപ്പെടുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര :** കടിയങ്ങാട് മഹാവിഷ്ണു ക്ഷേത്രത്തിലെ പത്താമത് ആറാട്ട് മഹോത്സവം ഡിസംബര്‍ 24 മുതല്‍ ക്ഷേത്ര ചടങ്ങുകളോടെയും വിവിധ പരിപാടികളോടെയും നടത്തപ്പെടുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കൊടിയേറ്റത്തോട് കൂടി 8 ദിവസങ്ങളിലായി ക്ഷേത്ര ചടങ്ങുകളും മറ്റ് വിവിധ പരിപാടികളോടെ ആരംഭിക്കുകയാണ്. ഡിസംബര്‍ മാസം 24 ന് ക്ഷേത്ര ചടങ്ങുകള്‍, കലവറ നിറയ്ക്കല്‍ ഘോഷയാത്ര, ആധ്യാത്മിക പ്രഭാഷണം. 25 ന് ആധ്യാത്മിക പ്രഭാഷണം, നൃത്തസന്ധ്യ, കരോക്കെ ഗാനമേള.

26 ന് ക്ഷേത്ര ചടങ്ങുകള്‍, തായമ്പകം, കൊടിയേറ്റം, മെഗാതിരുവാതിര, കണ്ണൂര് കൈലാസക്ഷേത്രം അവതരിപ്പിക്കുന്ന നാടകം 'ഭാഗവത സപ്താഹം'. 27 ന് ക്ഷേത്ര ചടങ്ങുകള്‍, പ്രാദേശിക കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന നൃത്ത നൃത്ത്യങ്ങള്‍. 28 ന് ക്ഷേത്ര ചടങ്ങുകള്‍, ഗാനമേള ഫ്‌ളവേഴ്‌സ് കുട്ടി ഗായകരും രതിഷ് കാഞ്ഞങ്ങാടും ഒന്നിക്കുന്ന ഫ്‌ളവേഴ്‌സ് മ്യൂസിക്കല്‍ നൈറ്റ്.

29 ന് ക്ഷേത്ര ചടങ്ങുകള്‍, താലപ്പൊലി എഴുന്നള്ളത്ത്. 30 ന് ക്ഷേത്ര ചടക്കുകള്‍ ആധ്യാത്മിക പ്രഭാഷണം, കരിമരുന്ന് പ്രയോഗം. 31 ന് ആറാട്ട് എഴുന്നള്ളിപ്പ്, കൊടിയിറക്കല്‍ തുടങ്ങിയ പരിപാടികളോടെ നടത്തപ്പെടുന്നു.

ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ എ.കെ. മുരളിധരന്‍, ടി.വി ശങ്കരന്‍ നായര്‍, കെ. രാമകൃഷ്ണന്‍. എന്‍.എം സത്യന്‍, അമ്പുജാക്ഷന്‍. മോഹനന്‍, രാമകൃഷ്ണന്‍ ചാത്തോത്ത് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/171663/kadiangad-maha-vishnu-temple-aarat-mahothsavam)