---
title: "പേരാമ്പ്ര മത്സ്യ മാര്‍ക്കറ്റിന്റെ ശോച്യാവസ്ഥ പരിഹരിക്കണം: എസ്.ടി.യു "
english_title: "Deterioration of Perambra fish market should be resolved: STU"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/171717/deterioration-of-perambra-fish-market-should-be-resolved-stu"
published_at: "2023-12-23T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6586f33358323_000_7_CHEMMANUR.JPG"
keywords: []
---

# പേരാമ്പ്ര മത്സ്യ മാര്‍ക്കറ്റിന്റെ ശോച്യാവസ്ഥ പരിഹരിക്കണം: എസ്.ടി.യു 

> **Lead Summary:** **പേരാമ്പ്ര**: ഉദ്ഘാടനം ചെയ്ത് ഒരു വര്‍ഷം കഴിയുന്നതിന് മുമ്പ് തന്നെ തറയിലെ ടൈല്‍സ് പൊട്ടി പൊളിഞ്ഞ് മലിന ജലം ഒഴുകി പോകാന്‍ ഡ്രൈനേജ് സൗകര്യമില്ലാതെയും, കുടിവെള്ള സൗകര്യമില്ലാതെയും, ശൗച്യാലയ സൗകര്യം ഉള്‍പ്പടെ അസൗകര്യങ്ങളെ ക്കൊണ്ട് വീര്‍പ്പ് മുട്ടുന്ന പേരാമ്പ്ര മത്സ്യമാര്‍ക്കറ്റ് നവീകരിച്ച് ശോചനീയാവസ്ഥ പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും അല്ലാത്തപക്ഷം സമരപരിപാടികള്‍ ആരംഭിക്കുമെന്നും പേരാമ്പ്ര ടൗണ്‍ മത്സ്യവിതരണ തൊഴിലാളി യൂണിയന്‍ എസ്. ടി. യു ജനറല്‍ ബോഡിയോഗം മുന്നറിയിപ്പു നല്‍കി.

## Article Content

**പേരാമ്പ്ര**: ഉദ്ഘാടനം ചെയ്ത് ഒരു വര്‍ഷം കഴിയുന്നതിന് മുമ്പ് തന്നെ തറയിലെ ടൈല്‍സ് പൊട്ടി പൊളിഞ്ഞ് മലിന ജലം ഒഴുകി പോകാന്‍ ഡ്രൈനേജ് സൗകര്യമില്ലാതെയും, കുടിവെള്ള സൗകര്യമില്ലാതെയും, ശൗച്യാലയ സൗകര്യം ഉള്‍പ്പടെ അസൗകര്യങ്ങളെ ക്കൊണ്ട് വീര്‍പ്പ് മുട്ടുന്ന പേരാമ്പ്ര മത്സ്യമാര്‍ക്കറ്റ് നവീകരിച്ച് ശോചനീയാവസ്ഥ പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും അല്ലാത്തപക്ഷം സമരപരിപാടികള്‍ ആരംഭിക്കുമെന്നും പേരാമ്പ്ര ടൗണ്‍ മത്സ്യവിതരണ തൊഴിലാളി യൂണിയന്‍ എസ്. ടി. യു ജനറല്‍ ബോഡിയോഗം മുന്നറിയിപ്പു നല്‍കി.

ഇത് സംബന്ധിച്ച് വകുപ്പ് മന്ത്രി മുതല്‍ പഞ്ചായത്ത് വകുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു പരിഹാരങ്ങളും കൈക്കൊള്ളാത്ത അധികാരികളുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് ഇവര്‍ പറഞ്ഞു. 26 ന് നടക്കുന്ന ജില്ലാ കണ്‍വന്‍ഷനും, സെക്രട്ടറിയേറ്റ് മാര്‍ച്ചും വിജയിപ്പിക്കാനും തീരുമാനിച്ചു.

എം.കെ.സി കുട്ട്യാലി അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു. ഇ.ഷാഹി, കെ.പി. റസാഖ്, സി.സി.അമ്മത്, കക്കാട്ട് റാഫി, എം.കെ. ഇബ്രാഹിം, മുബീസ് ചാലില്‍, കെ.കുഞ്ഞിമൊയ്തി, സി.കെ.നൗഫല്‍, എന്‍.എം യൂസഫ്, ഇ.കെ.സലാം, കെ.കെ ഫൈസല്‍, കെ.മനാഫ്, കെ.എം മുഹമ്മദ്, പി.വി സലാം എന്നിവര്‍ സംസാരിച്ചു.

മത്സ്യ വിതരണതൊഴിലാളി യൂണിയന്‍സംസ്ഥാന പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട എം.കെ.സി കുട്ട്യാലിക്ക് ഉപഹാര സമര്‍പ്പണം നടത്തി. കെ.ടി. കുഞ്ഞമ്മത് സ്വാഗതവും കെ. സവാദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/171717/deterioration-of-perambra-fish-market-should-be-resolved-stu)