---
title: "ചക്കിട്ടപാറയില്‍ ഹരിതം സ്വയം സഹായ സംഘത്തിന് തുടക്കമായ്"
english_title: "Green self help group started in Chakkitapara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/17172/green-self-help-group-started-in-chakkitapara"
published_at: "2021-12-21T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c197c9c3377_kk.jpg"
keywords: []
---

# ചക്കിട്ടപാറയില്‍ ഹരിതം സ്വയം സഹായ സംഘത്തിന് തുടക്കമായ്

> **Lead Summary:** ** പേരാമ്പ്ര: **ചക്കിട്ടപാറയില്‍ ഹരിതം സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തില്‍ വെല്‍നസ്സ് ഉല്‍പ്പന്നങ്ങളുടെ (ആരോഗ്യ ക്ഷേമം) ഉല്‍പ്പാദന വിപണന യൂണിറ്റ് ആരംഭിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സംരഭം ആരംഭിച്ചിരിക്കുന്നത്.

## Article Content

** പേരാമ്പ്ര: **ചക്കിട്ടപാറയില്‍ ഹരിതം സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തില്‍ വെല്‍നസ്സ് ഉല്‍പ്പന്നങ്ങളുടെ (ആരോഗ്യ ക്ഷേമം) ഉല്‍പ്പാദന വിപണന യൂണിറ്റ് ആരംഭിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സംരഭം ആരംഭിച്ചിരിക്കുന്നത്.

ചക്കിട്ടപാറയിലെ നന്മ കുടുംബശ്രീ അംഗങ്ങള്‍ ചേര്‍ന്നാണ് ഹരിതം സ്വയം സഹായ സംഘം രൂപീകരിച്ചത്. മഹാമാരി കാലത്ത് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നത് ഗുണമേന്മയുള്ള ഭക്ഷണമാണെന്ന്് തിരിച്ചറിഞ്ഞ കുടുംബശ്രീ അംഗങ്ങള്‍ മായം ഇല്ലാത്തതും ഗുണമേന്മയും ആരോഗ്യ രക്ഷക്ക് ആവശ്യമായ ഭക്ഷ്യ ഉത്പന്നങ്ങളും രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന പ്രകൃതിദത്ത മരുന്നുകളും സ്വയം ഉണ്ടാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

കുടുംബശ്രീ അംഗങ്ങള്‍ക്ക് ഒരു വരുമാന മാര്‍ഗവുമാകുന്ന ഇതിനാവശ്യമായ പ്രൊജക്ട് പേരാമ്പ്ര ബ്ലോക്ക് സമര്‍പ്പിച്ച് അംഗീകാരം നേടിയെടുത്തു. ചക്കിട്ടപാറ സഹകരണ ബാങ്ക് ലോണ്‍ അനുദിച്ചതോടെ ഹരിതം സ്വയം സഹായ സംഘത്തിനിവര്‍ തുടക്കം കുറിക്കുകയായിരുന്നു.

ഇന്നിവര്‍ ഇവിടെ അവിലോസ് പൊടി, അച്ചപ്പം, ചമ്മന്തി പൊടി അച്ചാറുകള്‍, പ്രകൃതി ദത്തമായ ചവനപ്രാശം, കര്‍പ്പൂരാതി ലേഹ്യം, വാസന്ത്യ ലേഹ്യം തുടങ്ങിയ ലേഹ്യങ്ങളും എള്ളെണ്ണ, വെര്‍ജിന്‍ ഓയില്‍ കടുക് എണ്ണ, പ്ലളാക്‌സ് ഓയില്‍, കടല എണ്ണ, മുരിങ്ങ എണ്ണ തുടങ്ങിയ ഭക്ഷ്യ എണ്ണകള്‍ ഉള്‍പ്പെടെ ഒട്ടേറെ ഉത്പന്നങ്ങള്‍ ഉത്പാിദിപ്പിച്ച് ഇന്നിവര്‍ വിജയ ഗാഥ കൊയ്യുകയാണ്.

ഇന്ന് കാലത്ത് പേരാമ്പ എംഎല്‍എ ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി. ബാബു അദ്ധ്യക്ഷനായി.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി മുഖ്യാതിഥിയായി പങ്കെടുത്തു. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. സുനില്‍, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ. പാത്തുമ്മ, സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷരായ ശശികുമാര്‍ പേരാമ്പ, കെ. സജീവന്‍, പി.കെ. രജിത, ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് അംഗം എം.കെ. നുസ്രത്ത്, ചക്കിട്ടപാറ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പി.പി. രഘുനാഥ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/17172/green-self-help-group-started-in-chakkitapara)