---
title: "ചില്ല ഹോംസ് പാര്‍പ്പിട സമുച്ചയ സമര്‍പ്പണം ഡിസംബര്‍ 24ന് "
english_title: "Inauguration of Chilla Homes residential complex on 24th December"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/171737/inauguration-of-chilla-homes-residential-complex-on-24th-december"
published_at: "2023-12-23T21:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658707962ed21_000_7_CHEMMANUR.JPG"
keywords: []
---

# ചില്ല ഹോംസ് പാര്‍പ്പിട സമുച്ചയ സമര്‍പ്പണം ഡിസംബര്‍ 24ന് 

> **Lead Summary:** **പേരാമ്പ്ര :** ചില്ല ഹോംസ് പാര്‍പ്പിട സമുച്ചയ സമര്‍പ്പണം ഡിസംബര്‍ 24ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സേവന വിഭാഗമായ ഗ്രെയിസ് ഫൗണ്ടേഷന്‍ പണി പൂര്‍ത്തീകരിച്ച 'ചില്ല ഹോംസ്' കണ്ണാടിക്കല്‍ ടച്ച് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹകരണത്തോടെ നിര്‍മ്മിച്ച എട്ട് വീടുകള്‍ ഉള്‍പ്പെടുന്നതാണ്.

## Article Content

**പേരാമ്പ്ര :** ചില്ല ഹോംസ് പാര്‍പ്പിട സമുച്ചയ സമര്‍പ്പണം ഡിസംബര്‍ 24ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സേവന വിഭാഗമായ ഗ്രെയിസ് ഫൗണ്ടേഷന്‍ പണി പൂര്‍ത്തീകരിച്ച 'ചില്ല ഹോംസ്' കണ്ണാടിക്കല്‍ ടച്ച് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹകരണത്തോടെ നിര്‍മ്മിച്ച എട്ട് വീടുകള്‍ ഉള്‍പ്പെടുന്നതാണ്.

ഭൂ രഹിത-ഭവന രഹിതരായ കുടുംബങ്ങള്‍ക്കാണ് ഇത് നല്‍കുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരിയാണ് വീടുകള്‍ സമര്‍പ്പിക്കുന്നത്. കെ. മുരളിധരന്‍ എം.പി, ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥി കളായിരിക്കും. ഉള്ളടത്ത് അബ്ദുല്ല കണ്ണാടിക്കല്‍, പാണക്കാടന്‍കണ്ടി സൗദ എന്നിവര്‍ സൗജന്യമായി നല്‍കിയ പാറക്കടവിലെ 50 സെന്റ് സ്ഥലത്താണ് ചില്ല ഹോംസ് പണികഴിപ്പിച്ചത്.

ജനപ്രതിനിധികള്‍, സാമൂഹ്യ സാംസ്‌കാരിക, രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും. ചടങ്ങിന് മാറ്റ് കൂട്ടാന്‍ കൊല്ലം ഷാഫിയുടെ ഗാനമേളയും ഒരുക്കിയിട്ടുണ്ട്.

മൂന്ന് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ് ഗ്രെയിസ് ഫൗണ്ടേഷന്‍. ഇതിനകം 147 പേര്‍ക്ക് കുടിവെള്ളമൊരുക്കിയ മൂന്ന് കുടിവെള്ള പദ്ധതികള്‍, മെഡിക്കല്‍ വാന്‍, പാലിയേറ്റീവ് കെയര്‍ യൂണിറ്റ് എന്നിവയും ഗ്രെയ്സ് ഫൗണ്ടേഷന്റെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ 5 വീടുകള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് കൈമാറാനും ഗ്രെയിസ് ഫൗണ്ടേ ഷന്‍ കഴിഞ്ഞിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ വി.എം. നൗഫല്‍, എം.കെ. ഖാസിം, അഫീഫ് കെ.പി.ആര്‍, ഗ്രാമ പഞ്ചായത്തംഗം എം.കെ ഫാത്തിമ, പി.പി. അമ്മദ് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/171737/inauguration-of-chilla-homes-residential-complex-on-24th-december)