---
title: "കൊയിലാണ്ടി എസ്എആര്‍ബിടിഎം ഗവ. കോളേജ് എന്‍എസ്എസ് സപ്ത ദിന ക്യാമ്പ് കോക്കല്ലൂര്‍ ജിഎച്ച്എച്ച്എസ്സില്‍ "
english_title: "Koilanti SARBTM Govt. College NSS Seven Day Camp at Kokkallur GHHS"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/171744/koilanti-sarbtm-govt-college-nss-seven-day-camp-at-kokkallur-ghhs"
published_at: "2023-12-23T22:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65870cfa4d899_000_7_CHEMMANUR.JPG"
keywords: []
---

# കൊയിലാണ്ടി എസ്എആര്‍ബിടിഎം ഗവ. കോളേജ് എന്‍എസ്എസ് സപ്ത ദിന ക്യാമ്പ് കോക്കല്ലൂര്‍ ജിഎച്ച്എച്ച്എസ്സില്‍ 

> **Lead Summary:** **കൊയിലാണ്ടി: **എസ് എ ആര്‍ ബി ടി എം ഗവണ്‍മെന്റ് കോളേജ് കൊയിലാണ്ടി എന്‍എസ്എസ് നാല്, പന്ത്രണ്ട് യൂണിറ്റുകളുടെ സപ്ത ദിന ക്യാമ്പ് കോക്കല്ലൂര്‍ ജിഎച്ച്എച്ച്എസ്സില്‍ നടനനു. ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ ഉദ്ഘാടനം ചെയ്തു.

## Article Content

**കൊയിലാണ്ടി: **എസ് എ ആര്‍ ബി ടി എം ഗവണ്‍മെന്റ് കോളേജ് കൊയിലാണ്ടി എന്‍എസ്എസ് നാല്, പന്ത്രണ്ട് യൂണിറ്റുകളുടെ സപ്ത ദിന ക്യാമ്പ് കോക്കല്ലൂര്‍ ജിഎച്ച്എച്ച്എസ്സില്‍ നടനനു. ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ ഉദ്ഘാടനം ചെയ്തു.

യോഗത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ സി.വി ഷാജി അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസര്‍ ഡോ. മുരളീധരന്‍ ക്യാമ്പ് രൂപരേഖ അവതരിപ്പിച്ചു. വൈസ് പ്രിന്‍സിപ്പല്‍ അന്‍വര്‍ സാദത്ത്, 12ാം വാര്‍ഡ് മെമ്പര്‍ ആരിഫ ബീവി, 17ാം വാര്‍ഡ് മെമ്പര്‍ ബി ഇന്ദിര, ഡോ. പ്രജില്‍ഡ, ജിഎച്ച്എസ്എസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.എം രതീഷ്, സ്‌കൂള്‍ പിടിഎ പ്രസിഡന്റ് അജീഷ് ബാക്കിതാ, സ്‌കൂള്‍ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ രാമചന്ദ്രന്‍, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അഭിരാമം ആനന്ദ്, പ്രമോദ്, എന്നിവര്‍ സംസാരിച്ചു.

യൂണിറ്റ് സെക്രട്ടറി കീര്‍ത്തന മുരളീധരന്‍ നന്ദി പ്രകാശിപ്പിച്ചു. ഇതിനൊടാനുബന്ധിച്ച് വിളംബര ജാഥ നടത്തി. ഡിസംബര്‍ 28 വരെ ക്യാമ്പ് നീണ്ടു നില്‍ക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/171744/koilanti-sarbtm-govt-college-nss-seven-day-camp-at-kokkallur-ghhs)