---
title: "  കോട്ടൂരിലെ സൂപ്പര്‍ സബാണ് കെഎസ്ഇബി താരം അബില്‍ കൃഷ്ണന്‍"
english_title: "KSEB star Abil Krishnan is the super sub in Kottur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/17186/kseb-star-abil-krishnan-is-the-super-sub-in-kottur"
published_at: "2021-12-21T15:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c1a811377e4_0000 WATERMARK.jpg"
keywords: []
---

#   കോട്ടൂരിലെ സൂപ്പര്‍ സബാണ് കെഎസ്ഇബി താരം അബില്‍ കൃഷ്ണന്‍

> **Lead Summary:**  **കോട്ടൂര്‍:** തോല്‍വിയുടെ വക്കിലെത്തിയ കളികളെല്ലാം തിരിച്ചു പിടിക്കാന്‍ സാധിക്കുന്ന ഒരു സൂപ്പര്‍ സബാണ് കെഎസ്ഇബി താരം അബില്‍ കൃഷ്ണന്‍ എന്ന ടിങ്കു. പാറക്കടവില്‍ നടന്ന ടൂര്‍ണ്ണമെന്റില്‍ അവസാന നിമിഷത്തില്‍ അബില്‍ കൃഷ്ണന്‍ കളിക്കിറങ്ങി സൂപ്പര്‍ സര്‍വുകളിലൂടെ ടീമിനെ വിജയത്തിലെത്തിച്ചു. അസാധ്യ പ്രകടനം കാഴ്ച്ച വെച്ചാണ് കാലിക്കറ്റ് ഹീറോസ് ടീമിനോടാണ് അബില്‍ മാറ്റുരച്ചത്.

## Article Content

 **കോട്ടൂര്‍:** തോല്‍വിയുടെ വക്കിലെത്തിയ കളികളെല്ലാം തിരിച്ചു പിടിക്കാന്‍ സാധിക്കുന്ന ഒരു സൂപ്പര്‍ സബാണ് കെഎസ്ഇബി താരം അബില്‍ കൃഷ്ണന്‍ എന്ന ടിങ്കു. പാറക്കടവില്‍ നടന്ന ടൂര്‍ണ്ണമെന്റില്‍ അവസാന നിമിഷത്തില്‍ അബില്‍ കൃഷ്ണന്‍ കളിക്കിറങ്ങി സൂപ്പര്‍ സര്‍വുകളിലൂടെ ടീമിനെ വിജയത്തിലെത്തിച്ചു. അസാധ്യ പ്രകടനം കാഴ്ച്ച വെച്ചാണ് കാലിക്കറ്റ് ഹീറോസ് ടീമിനോടാണ് അബില്‍ മാറ്റുരച്ചത്.

ചെറുപ്പത്തില്‍ തന്നെ പന്തുകളിയോട് അബിലിന് പ്രിയമായിരുന്നു. വോളിബോള്‍ താരമായിരുന്ന അച്ഛന്റെകൂടെയാണ് ആദ്യമായി കോര്‍ട്ടിലെത്തുന്നത്. ആദ്യ പരിശീലനം അച്ഛന്റെ കീഴില്‍ തന്നെയാണ് പിന്നിട് ജിജോ കോട്ടൂരിലെയും തുടര്‍ന്ന് അഞ്ചാം ക്ളാസ് മുതല്‍ നടുവണ്ണൂര്‍ അച്ചുമാഷിനൊപ്പവും പരിശീലനം നേടി പിന്നെ മിനി ടീമിലെത്തി.

പത്താം ക്ലാസ് വരെ സെറ്റര്‍ ആയി കളിച്ച അബില്‍ പ്ലസ്ടുവില്‍ അറ്റാക്കര്‍ റോളിലേക്ക് മാറി, നടുവണ്ണൂര്‍ സ്‌കൂളില്‍ സ്‌പോര്‍ട്‌സ് ഹോസ്റ്റലിലൂടെ കളി അറ്റാക്കിങ് പരിശീലിച്ച അബില്‍ ഡിഗ്രിക്ക് വേണ്ടി ഇഎംഇഎ കൊണ്ടോട്ടിയിലെത്തി, ഇവിടെ നിന്നും ലോക്കല്‍ ടൂവണമെന്റുകളില്‍ കോഴിക്കോട് ജില്ലാ പോലീസിനൊപ്പം കളിച്ചു തുടങ്ങി.

ഒരു വര്‍ഷം കൊച്ചിന്‍ പോര്‍ട്ടിനൊപ്പവും അബില്‍ പന്ത് കളിച്ചു. മിനി, ജൂനിയര്‍, സ്‌കൂള്‍സ് ക്യാറ്റഗറിയില്‍ കേരളത്തിന്റെ ജെഴ്‌സിയണിഞ്ഞ താരത്തെ 2011 ല്‍ എലെക്ട്രിക്സിറ്റി ബോര്‍ഡിന്റെ കളിക്കാരനാക്കി. അനിലിനു കീഴിലും, വി.സി. ജോണ്‍, ഹരിലാല്‍, നിലവിലെ പരിശീലകന്‍ സണ്ണി എന്നിവരുടെ കീഴിയും പരിശീലിക്കാന്‍ അബിലിനു സാധിച്ചു.

കോളജില്‍ പഠിക്കുന്ന സമയത്തു രണ്ടു തവണ യൂത്ത് നാഷണല്‍ ചാമ്പ്യന്‍ഷിപ്പിലും, മൂന്നു തവണ യൂണിവേഴ്‌സിറ്റി ചാമ്പ്യന്‍ഷിപ്പിലും, രണ്ടു തവണ സീനിയര്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പിലും കേരളത്തിന്റെ വസ്ത്രമണിഞ്ഞ് പത്തു വര്‍ഷമായി എലെക്ട്രിസിറ്റി ബോര്‍ഡിന് വേണ്ടി അബില്‍ കൃഷ്ണന്‍ കളിക്കാന്‍ തുടങ്ങിയിട്ട്. കേരളത്തിലെ ഒട്ടു മിക്ക കൊച്ചസിനു കീഴിലും പരിശീലനം നേടാന്‍ സാധിച്ചതാണ് തന്റെ കരിയറിന് വഴിത്തിരിവായതെന്ന് അബില്‍ പറഞ്ഞു.

മികച്ച ഫസ്റ്റ് പാസും, അതിലുപരി ഡിഫന്‍സും, സ്പീഡ് ബോള്‍ അറ്റാക്കുകളുമായി കോര്‍ട്ടില്‍ കളിക്കുന്ന കാണികളുടെ ഇഷ്ട് താരങ്ങളിലൊരാളാണ് അബില്‍.ഇന്ത്യന്‍ വോളിയിലെ പ്രൊഫഷണല്‍ ലീഗില്‍ നിന്നും കോഴിക്കോടിന്റെ സ്വന്തം ടീമിലേത്താന്‍ സാധിച്ചതില്‍ അബില്‍ വലിയ സന്തോഷത്തിലാണ്്. ലീഗില്‍ ഹീറോസിനൊപ്പം മികച്ച പ്രകടനം കാഴ്ച്ചവെക്കാനുള്ള ശ്രമത്തിലാണ് അബില്‍ കൃഷ്ണ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/17186/kseb-star-abil-krishnan-is-the-super-sub-in-kottur)