---
title: "എ.വി.അബ്ദുറഹിമാന്‍ ഹാജി ആര്‍ട്‌സ് & സയന്‍സ് കോളജ് എന്‍എസ്എസ് യൂനിറ്റുകളുടെ സപ്തദിന കേമ്പിന് തുടക്കമായി "
english_title: "AV Abdurrahman Haji Arts & Science College 7-Day Camp for NSS Units Begins"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/171861/av-abdurrahman-haji-arts-science-college-7-day-camp-for-nss-units-begins"
published_at: "2023-12-24T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6587e9ff2cec6_000_7_CHEMMANUR.JPG"
keywords: []
---

# എ.വി.അബ്ദുറഹിമാന്‍ ഹാജി ആര്‍ട്‌സ് & സയന്‍സ് കോളജ് എന്‍എസ്എസ് യൂനിറ്റുകളുടെ സപ്തദിന കേമ്പിന് തുടക്കമായി 

> **Lead Summary:** ** മേപ്പയ്യൂര്‍: **മേപ്പയ്യൂര്‍ എ.വി.അബ്ദുറഹിമാന്‍ ഹാജി ആര്‍ട്‌സ് & സയന്‍സ് കോളജ് എന്‍എസ്എസ് യൂനിറ്റുകളുടെ സപ്തദിന കേമ്പ് ചിങ്ങപുരം സികെജി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആരംഭിച്ചു. മൂടാടി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.

## Article Content

** മേപ്പയ്യൂര്‍: **മേപ്പയ്യൂര്‍ എ.വി.അബ്ദുറഹിമാന്‍ ഹാജി ആര്‍ട്‌സ് & സയന്‍സ് കോളജ് എന്‍എസ്എസ് യൂനിറ്റുകളുടെ സപ്തദിന കേമ്പ് ചിങ്ങപുരം സികെജി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആരംഭിച്ചു. മൂടാടി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ ബ്ലോക്ക് മെമ്പര്‍ സുഹറ ഖാദര്‍, സ്റ്റാന്റിം കമ്മിറ്റി ചെയര്‍മാന്‍ ടി.കെ ഭാസ്‌കരന്‍ , വാര്‍ഡുമെമ്പര്‍മാരായ റജുല, വി.കെ രവീന്ദ്രന്‍ ,പി.ടി.എ പ്രസിഡണ്ട് സുരേഷ് വി.പി., രാജീവന്‍ കടലൂര്‍, വി.എം ത്രേസ്യ , കോളജ് യൂനിയന്‍ ചെയര്‍മാന്‍ മുഹമ്മദ് ജൈസല്‍, പ്രിന്‍സിപ്പാള്‍ പ്രൊഫ സി.കെ ഹസ്സന്‍ , മുഹമ്മദലി എന്നിവര്‍ സംസാരിച്ചു.

അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അഡ്വ.പി.കുഞ്ഞിമൊയ്തീന്‍ ആധ്യക്ഷം വഹിച്ച ചടങ്ങില്‍ പ്രോഗ്രാം ഓഫീസര്‍മാരായ റജിന സ്വാഗതവും ഫാത്വിമ മാഷിദ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/171861/av-abdurrahman-haji-arts-science-college-7-day-camp-for-nss-units-begins)