---
title: "നന്മണ്ടയില്‍ കാണാതായ യുവതിയുടെ മൃതദേഹം ക്വാറിയില്‍ കണ്ടെത്തി "
english_title: "The body of a missing woman was found in a quarry in Nanmanda"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/17189/the-body-of-a-missing-woman-was-found-in-a-quarry-in-nanmanda"
published_at: "2021-12-21T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c1b15950bc5_0000 WATERMARK.jpg"
keywords: []
---

# നന്മണ്ടയില്‍ കാണാതായ യുവതിയുടെ മൃതദേഹം ക്വാറിയില്‍ കണ്ടെത്തി 

> **Lead Summary:** **നന്മണ്ട: **നന്മണ്ടയില്‍ കാണാതായ യുവതിയുടെ മൃതദേഹം ക്വാറിയില്‍ കണ്ടെത്തി. പാറക്കുഴിയില്‍ രഗീഷിന്റെ ഭാര്യ ശിശിര യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് ശിശിരയെ കാണാതായത്.

## Article Content

**നന്മണ്ട: **നന്മണ്ടയില്‍ കാണാതായ യുവതിയുടെ മൃതദേഹം ക്വാറിയില്‍ കണ്ടെത്തി. പാറക്കുഴിയില്‍ രഗീഷിന്റെ ഭാര്യ ശിശിര യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് ശിശിരയെ കാണാതായത്.

പൊലീസില്‍ രഗീഷിന്റെ അച്ഛന്‍ പരാതി നല്‍കിയിരുന്നു. നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിനിടെ ശിശിരയുടെ മൊബൈല്‍ ഫോണും ചെരിപ്പും ക്വാറിക്ക് സമീപം കണ്ടെത്തിയിരുന്നു.

ഇതിനെ തുടര്‍ന്ന് രാവിലെ മുതല്‍ തന്നെനാട്ടുകാരും ഫയര്‍ ഫോഴ്‌സും മുങ്ങല്‍ വിദഗ്ധരും പരലാട് ക്വാറിയില്‍ തെരച്ചില്‍ നടത്തുകയായിരുന്നു.തെരച്ചിലിനിടെ ഇന്ന് ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. സ്ഥലത്തു ഡോഗ് സ്‌ക്വാഡ്, നരിക്കുനി ഫയര്‍ഫോഴ്‌സും മുങ്ങല്‍ വിദഗ്ധരും ചേര്‍ന്നാണ് ക്വാറിയില്‍ തെരച്ചില്‍ നടത്തിയത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/17189/the-body-of-a-missing-woman-was-found-in-a-quarry-in-nanmanda)