---
title: "ചക്കിട്ടപാറ സെന്റ് ആന്റണീസ് ചര്‍ച്ച് വികാരിയച്ഛന് ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് ബി ജെ പി "
english_title: "BJP wishes Christmas to Chakkittapara St. Anthony's Church Vicar"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/171893/bjp-wishes-christmas-to-chakkittapara-st-anthonys-church-vicar"
published_at: "2023-12-24T16:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658816febd7e9_000_7_CHEMMANUR.JPG"
keywords: []
---

# ചക്കിട്ടപാറ സെന്റ് ആന്റണീസ് ചര്‍ച്ച് വികാരിയച്ഛന് ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് ബി ജെ പി 

> **Lead Summary:** **പേരാമ്പ്ര**: ബി ജെ പി സംസ്ഥാന തലത്തില്‍ നടത്തുന്ന സ്‌നേഹ യാത്രയുടെ ഭാഗമായി ചക്കിട്ടപാറ സെന്റ് ആന്റണീസ് ചര്‍ച്ച് വികാരി അച്ഛന്‍ ഫാദര്‍ പ്രയേഷ് തേവിടയിലിന് ബി ജെ പി കോഴിക്കോട് ജില്ല ജനറല്‍ സെക്രട്ടറി എം മോഹനന്റെ നേത്യത്വത്തില്‍ ക്രിസ്മസ് പുതുവല്‍സര ആശംസകള്‍ നേര്‍ന്നു.

## Article Content

**പേരാമ്പ്ര**: ബി ജെ പി സംസ്ഥാന തലത്തില്‍ നടത്തുന്ന സ്‌നേഹ യാത്രയുടെ ഭാഗമായി ചക്കിട്ടപാറ സെന്റ് ആന്റണീസ് ചര്‍ച്ച് വികാരി അച്ഛന്‍ ഫാദര്‍ പ്രയേഷ് തേവിടയിലിന് ബി ജെ പി കോഴിക്കോട് ജില്ല ജനറല്‍ സെക്രട്ടറി എം മോഹനന്റെ നേത്യത്വത്തില്‍ ക്രിസ്മസ് പുതുവല്‍സര ആശംസകള്‍ നേര്‍ന്നു.

ജില്ലയിലെ മുഴുവന്‍ ക്രിസ്തിയ ഭവനങ്ങള്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രിയുടെ ക്രിസ്മസ് ആശംസകള്‍ നേരുകയാണ് പരിപാടിയുടെ ലക്ഷ്യം.

ബിജെപി ജില്ല കമ്മിറ്റി മെമ്പര്‍ കെ കെ രജിഷ്, യുവമോര്‍ച്ച ജില്ല പ്രസിഡണ്ട് ജൂബിന്‍ ബാലകൃഷ്ണന്‍, ജില്ല കമ്മിറ്റി മെമ്പര്‍ ബാബു പൂതുപറമ്പില്‍,പി ശ്രിനിവാസന്‍ എന്നിവരും ഒപ്പം ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/171893/bjp-wishes-christmas-to-chakkittapara-st-anthonys-church-vicar)