---
title: "പാലിയേറ്റീവ് അംബുലന്‍സ് കൈമാറി"
english_title: "Palliative ambulance handed over"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/171975/palliative-ambulance-handed-over"
published_at: "2023-12-24T23:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65886f7be3b98_08.jpg"
keywords: []
---

# പാലിയേറ്റീവ് അംബുലന്‍സ് കൈമാറി

> **Lead Summary:** **കടിയങ്ങാട് : **ചങ്ങരോത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് കെ. മുരളീധരന്‍ എം പി യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച ആംബുലന്‍സ് സമര്‍പ്പണം നടത്തി.

## Article Content

**കടിയങ്ങാട് : **ചങ്ങരോത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് കെ. മുരളീധരന്‍ എം പി യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച ആംബുലന്‍സ് സമര്‍പ്പണം നടത്തി.

കടിയങ്ങാട് പാലത്തെ കുടുബാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ കെ. മുരളിധരന്‍ എം.പി ആംബുലന്‍സിന്റെ താക്കോല്‍ കൈമാറി. ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാളയാട്ട് ബഷീര്‍ ഏറ്റുവാങ്ങി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി അധ്യക്ഷത വഹിച്ചു.

വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. അരവിന്ദാക്ഷന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഇ.ടി. സരീഷ്, കെ. മുബഷിറ, സെഡ്. എ സല്‍മാന്‍, വി.കെ. ഗീത, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ വി.പി. ഇബ്രാഹിം, അസീസ് നരിക്കലക്കണ്ടി, ഇ.ടി. ബാലന്‍ എന്നിവര്‍ സംസാരിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി. റീന സ്വാഗതം പറഞ്ഞ ചടങ്ങിന് ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ എ.ടി. പ്രമീള നന്ദിയുംപറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/171975/palliative-ambulance-handed-over)