---
title: "കൂനിയോട് ഗ്രാമദീപം പദ്ധതിക്ക് ഔപചാരിക തുടക്കം "
english_title: "Formal launch of the Kooniyodu Gramadeepam project"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/17199/formal-launch-of-the-kooniyodu-gramadeepam-project"
published_at: "2021-12-21T17:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c1bba8936fa_0000 WATERMARK.jpg"
keywords: []
---

# കൂനിയോട് ഗ്രാമദീപം പദ്ധതിക്ക് ഔപചാരിക തുടക്കം 

> **Lead Summary:** **പാലേരി :** കൂനിയോട് ഗ്രാമദീപം പദ്ധതിക്ക് തുടക്കമായി. 5ാം ക്ലാസ്സ് മുതല്‍ 12ാം ക്ലാസ്സ് വരെ പഠിക്കുന്ന കുട്ടികളുടെ ഗ്രൂപ്പുകള്‍ ഉണ്ടാക്കി ലൈഫ് സ്‌കില്‍, പൊതുവിജ്ഞാനം, ഭാഷാ നൈപുണി വികസനം, മത്സര പരീക്ഷകള്‍ തുടങ്ങിയ മേഖലകളില്‍ ആവശ്യമായ ഇടപെടലുകളും, മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും കുട്ടികള്‍ക്ക് നല്‍കും.

## Article Content

**പാലേരി :** കൂനിയോട് ഗ്രാമദീപം പദ്ധതിക്ക് തുടക്കമായി. 5ാം ക്ലാസ്സ് മുതല്‍ 12ാം ക്ലാസ്സ് വരെ പഠിക്കുന്ന കുട്ടികളുടെ ഗ്രൂപ്പുകള്‍ ഉണ്ടാക്കി ലൈഫ് സ്‌കില്‍, പൊതുവിജ്ഞാനം, ഭാഷാ നൈപുണി വികസനം, മത്സര പരീക്ഷകള്‍ തുടങ്ങിയ മേഖലകളില്‍ ആവശ്യമായ ഇടപെടലുകളും, മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും കുട്ടികള്‍ക്ക് നല്‍കും.

വിദ്യാര്‍ത്ഥികളെ ഉന്നത മേഖലകളിലേക്ക് കൈപിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യത്തോടെ സെന്റര്‍ ഫോര്‍ ഇന്‍ഫോര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ഇന്ത്യ ആരംഭിക്കുന്ന പുതിയ പദ്ധതിയാണ് ഗ്രാമ ദീപം പദ്ധതി. പരിശീലനം ലഭിച്ച വില്ലേജ് കരിയര്‍ ഗൈഡുകളായിരിക്കും ഇതിന് നേതൃത്വം നല്‍കുന്നത്.

കൂനിയോട് ഗ്രാമദീപം പദ്ധതി സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് പി.കെ നവാസ് ഉല്‍ഘാടനം ചെയ്തു. കെ.പി. സനില സ്വാഗതം പറഞ്ഞ ചടങ്ങില്‍ സൗഫി താഴെക്കണ്ടി അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം ഇ.ടി. സരീഷ് മുഖ്യാതിഥിയായി. ഷമീം കണ്ണോത്ത് പദ്ധതി വിശദീകരണം നടത്തി.

സുനിത ശിവന്‍, അംബുജവല്ലി, ഇബ്രാഹിം പാണക്കാട്ട്, മോഹനന്‍ ആയടത്തില്‍, സുബൈര്‍ എടക്കണ്ടി, എ.പി. ഹസീന, സഫീറ അഫ്‌സല്‍, ചന്ദന ബാബു എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/17199/formal-launch-of-the-kooniyodu-gramadeepam-project)