---
title: "ഐ ഡി പി ഡബ്ല്യു എ കോഴിക്കോട് ജില്ലാ സമ്മേളനം നടന്നു"
english_title: "IDPWA Kozhikode District Conference was held"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/172139/idpwa-kozhikode-district-conference-was-held"
published_at: "2023-12-25T17:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658971e514326_white.jpg"
keywords: []
---

# ഐ ഡി പി ഡബ്ല്യു എ കോഴിക്കോട് ജില്ലാ സമ്മേളനം നടന്നു

> **Lead Summary:** **കോഴിക്കോട് :** ഐ ഡി പി ഡബ്ല്യു എ കോഴിക്കോട് ജില്ലാ സമ്മേളനം ഡിസംബര്‍ 24 കോഴിക്കോട് കൈരളി തിയറ്റര്‍ കോംപ്ലക്‌സില്‍ വച്ച് നടന്നു.

## Article Content

**കോഴിക്കോട് :** ഐ ഡി പി ഡബ്ല്യു എ കോഴിക്കോട് ജില്ലാ സമ്മേളനം ഡിസംബര്‍ 24 കോഴിക്കോട് കൈരളി തിയറ്റര്‍ കോംപ്ലക്‌സില്‍ വച്ച് നടന്നു.

എ.പി അശോകന്‍ സ്വാഗതം പറഞ്ഞു. കാനത്തില്‍ ജമീല എംഎല്‍എ ഉദ്ഘാടനം ചെയ്ത പൊതുസമ്മേളനത്തില്‍ ബിജു അനത അധ്യക്ഷനായി.

വാര്‍ഡ് കൗണ്‍സിലര്‍ എ.പി അബൂബക്കര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഐഡിപിഎ അംഗങ്ങള്‍ക്കുള്ള ലോണ്‍ വിതരണ ഉദ്ഘാടനം അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എ.പി റെജികുമാര്‍ നിര്‍വഹിച്ചു.

സംസ്ഥാന പ്രസിഡണ്ട് മജീദ് മൈ ബ്രദര്‍ മുഖ്യ പ്രഭാഷണം നടത്തി. അംഗത്വ വിതരണം സംസ്ഥാന ജനറല്‍ സെക്രട്ടറി റുയേഷ് കോഴിശ്ശേരി നിര്‍വഹിച്ചു. ശരത് നടുവണ്ണൂര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

സംസ്ഥാന നേതാക്കളായ ഉല്ലാസ് കുഞ്ഞമ്പു നായര്‍, ആഷ്ലി റാം , സുദര്‍ശന്‍ ആലുങ്കല്‍ ഹരിപ്രസാദ് മണ്ണാര്‍ക്കാട്, ദിനേശന്‍ മൂലക്കണ്ടം, രാജന്‍ പിണറായി, ഷീജ എടപ്പാള്‍, ഗോവിന്ദരാജ് പട്ടാമ്പി, ജയന്‍ പി എസ്, ദീപ വയനാട് എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ സുഗേഷ് കനക നന്ദിപ്രകാശനംനടത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/172139/idpwa-kozhikode-district-conference-was-held)