---
title: "എഡ്യുപോര്‍ട്ട് രണ്ടാമത് ടീച്ചേര്‍സ് ക്രിക്കറ്റ് ലീഗ്  സഞ്ജു റോയല്‍സ് പേരാമ്പ്ര ജേതാക്കളായി"
english_title: "Eduport 2nd Teacher's Cricket League Sanju Royals won Perampra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/172145/eduport-2nd-teachers-cricket-league-sanju-royals-won-perampra"
published_at: "2023-12-25T18:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6589a8e5b6cf6_vijayam].jpg"
keywords: []
---

# എഡ്യുപോര്‍ട്ട് രണ്ടാമത് ടീച്ചേര്‍സ് ക്രിക്കറ്റ് ലീഗ്  സഞ്ജു റോയല്‍സ് പേരാമ്പ്ര ജേതാക്കളായി

> **Lead Summary:** **പേരാമ്പ്ര :** ടി.സി.സി കോഴിക്കോട് സംഘടിപ്പിച്ച രണ്ടാമത് ടീച്ചേര്‍സ് ക്രിക്കറ്റ് പ്രീമിയര്‍ മത്സരത്തില്‍ സഞ്ജു റോയല്‍സ് പേരാമ്പ്ര വിജയികളായി.

## Article Content

**പേരാമ്പ്ര :** ടി.സി.സി കോഴിക്കോട് സംഘടിപ്പിച്ച രണ്ടാമത് ടീച്ചേര്‍സ് ക്രിക്കറ്റ് പ്രീമിയര്‍ മത്സരത്തില്‍ സഞ്ജു റോയല്‍സ് പേരാമ്പ്ര വിജയികളായി.

വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ എം.ജെ സ്‌പോര്‍ട്‌സ് അക്കാദമി വില്യാപ്പള്ളി റണ്ണേഴ്സ് അപ്പ് ആയി . കോഴിക്കോട് ജില്ലയിലെ എയ്ഡഡ് -ഗവണ്മെന്റ് മേഖലയിലെ 100 ഓളം വരുന്ന അധ്യാപകര്‍ ഏഴ് ഫ്രാന്‍ഞ്ചൈസികളിലായി ഏറ്റുമുട്ടി.

ഡിസംബര്‍ 23,24 ദിവസങ്ങളിലായി കൊയിലാണ്ടി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ വെച്ചായിരുന്നു മത്സരം. കൊയിലാണ്ടി ഫയര്‍ ആന്‍ഡ് സേഫ്റ്റി അസിസ്റ്റന്റ് ഓഫീസര്‍ വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിച്ചു. ടി.സി.സി ജില്ലാ സെക്രട്ടറി അര്‍ജുന്‍ സാരംഗി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജില്ലാ പ്രസിഡണ്ട് ഏണസ്റ്റോ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ രാഹുല്‍ ടി .വി ചടങ്ങിന് നന്ദിരേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/172145/eduport-2nd-teachers-cricket-league-sanju-royals-won-perampra)