---
title: "നാല്പ്പത്തിയഞ്ച് അടിയോളം ആഴമുള്ള കിണറില്‍ വീണ ആടിന് രക്ഷകരായി പേരാമ്പ്ര അഗ്‌നിശമനസേന. "
english_title: "Perampra Fire Brigade rescued a goat that fell into a 45 feet deep well."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/172147/perampra-fire-brigade-rescued-a-goat-that-fell-into-a-45-feet-deep-well"
published_at: "2023-12-25T18:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65897ffb6f306_0000_ATTACH__copy_copy_-_Copy.jpg"
keywords: []
---

# നാല്പ്പത്തിയഞ്ച് അടിയോളം ആഴമുള്ള കിണറില്‍ വീണ ആടിന് രക്ഷകരായി പേരാമ്പ്ര അഗ്‌നിശമനസേന. 

> **Lead Summary:** **പേരാമ്പ്ര : **കിഴക്കന്‍ പേരാമ്പ്രയില്‍ 45 അടിയോളം ആഴമുള്ള കിണറില്‍ വീണ ആടിനെ പേരാമ്പ്ര അഗ്‌നിശമനസേന രക്ഷപ്പെടുത്തി. വിളയാട്ട് കണ്ടി മുക്ക് ശ്രീമതി ചെട്ടിയാങ്കണ്ടി ആയിഷ എന്നിവരുടെ ആട് കിഴക്കേടത്ത് പറമ്പിലെ ആള്‍ത്താമസമില്ലാത്ത പുരയിടത്തിലെ കിണറില്‍ വീഴുകയായിരുന്നു.

## Article Content

**പേരാമ്പ്ര : **കിഴക്കന്‍ പേരാമ്പ്രയില്‍ 45 അടിയോളം ആഴമുള്ള കിണറില്‍ വീണ ആടിനെ പേരാമ്പ്ര അഗ്‌നിശമനസേന രക്ഷപ്പെടുത്തി. വിളയാട്ട് കണ്ടി മുക്ക് ശ്രീമതി ചെട്ടിയാങ്കണ്ടി ആയിഷ എന്നിവരുടെ ആട് കിഴക്കേടത്ത് പറമ്പിലെ ആള്‍ത്താമസമില്ലാത്ത പുരയിടത്തിലെ കിണറില്‍ വീഴുകയായിരുന്നു.

വിവരമറിയിച്ചതിന് തുടര്‍ന്ന് പേരാമ്പ്രയില്‍ നിന്നും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ.ടി റഫീഖ്‌ന്റെ നേതൃത്വത്തില്‍ എത്തിയ അഗ്‌നിശമന യൂണിറ്റിലെ ഫയര്‍ ഓഫീസര്‍ എസ്. കെ റിതിന്‍ കിണറിലിറങ്ങി ആടിനെ സുരക്ഷിതമായി കരയ്ക്ക് എത്തിച്ചു.

നിലയത്തിലെ ഉദ്യോഗസ്ഥരായ ബിനീഷ് കുമാര്‍, രതീഷ് കെ. എന്‍, സിജീഷ് പി. കെ, അജീഷ് എ.സി എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/172147/perampra-fire-brigade-rescued-a-goat-that-fell-into-a-45-feet-deep-well)