---
title: "2 വയസ്സിനുള്ളില്‍ രണ്ട് റെക്കോര്‍ഡുകള്‍ കരസ്ഥമാക്കി കിഴക്കന്‍ പേരാമ്പ്രയില്‍ നിന്നും ഒരു കൊച്ചു മിടുക്കി"
english_title: "A little genius from East Perambra with two records in 2 years"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/172260/a-little-genius-from-east-perambra-with-two-records-in-2-years"
published_at: "2023-12-26T10:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658a595848ddc_record.jpg"
keywords: []
---

# 2 വയസ്സിനുള്ളില്‍ രണ്ട് റെക്കോര്‍ഡുകള്‍ കരസ്ഥമാക്കി കിഴക്കന്‍ പേരാമ്പ്രയില്‍ നിന്നും ഒരു കൊച്ചു മിടുക്കി

> **Lead Summary:** **വളയംകണ്ടം: **രണ്ട് വയസ്സിനുള്ളില്‍ രണ്ട് റെക്കോര്‍ഡുകള്‍ കരസ്ഥമാക്കി കിഴക്കന്‍ പേരാമ്പ്രയില്‍ നിന്നും ഒരു കൊച്ചുമിടുക്കി. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്, കലാം വേള്‍ഡ് റെക്കോര്‍ഡ് എന്നിവ കരസ്ഥമാക്കിയാണ് എക്ത കിരണ്‍ എന്ന ഈ രണ്ട് വയസ്സുകാരി നാടിനു അഭിമാനമായത്.

## Article Content

**വളയംകണ്ടം: **രണ്ട് വയസ്സിനുള്ളില്‍ രണ്ട് റെക്കോര്‍ഡുകള്‍ കരസ്ഥമാക്കി കിഴക്കന്‍ പേരാമ്പ്രയില്‍ നിന്നും ഒരു കൊച്ചുമിടുക്കി. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്, കലാം വേള്‍ഡ് റെക്കോര്‍ഡ് എന്നിവ കരസ്ഥമാക്കിയാണ് എക്ത കിരണ്‍ എന്ന ഈ രണ്ട് വയസ്സുകാരി നാടിനു അഭിമാനമായത്.

ഒരു വയസ്സും പത്തു മാസവും ഉള്ളപ്പോഴാണ് എക്ത റെക്കോര്‍ഡ് ബുക്കില്‍ ഇടം പിടിക്കുന്നത്.

6 ആക്ഷന്‍സ്, 9 ശരീരഭാഗങ്ങള്‍, 7 ഷേപ്‌സ്, 4 രാഷ്ട്രങ്ങളുടെ പതാകകള്‍, 10 സ്വാതന്ത്ര്യ സമര സേനാനികള്‍, 8 ഗ്രഹങ്ങള്‍, മറ്റ് സ്‌പേസ് ഒബ്‌ജെട്‌സ്, 6 ഹോം അപ്ലയന്‍സസ്, 31 ജനറല്‍ ഐറ്റംസ്, 10 വെഹിക്കിള്‍സ്, 11 ഫ്രൂട്‌സ്, 12 വെജിറ്റബിള്‍, 16 ആനിമല്‍സ്, 8 ബേര്‍ട്‌സ്, 5 ഇന്‍സക്റ്റ്‌സ് തുടങ്ങി 150 ഓളം ഇനങ്ങള്‍ തിരിച്ചറിയുകയും പൊതു വിജ്ഞാന ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞുമാണ് എക്ത കിരണ്‍ ഈ റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയത്.കിഴക്കന്‍ പേരാമ്പ്ര വളയംകണ്ടത്തിന് അടുത്ത് എക്കാലയിലെ കിരണിന്റെയും ആതിരയുടെയും മകള്‍ ആണ് എക്ത. അയനിക്കുന്നുമ്മല്‍ രവീന്ദ്രന്‍ മാസ്റ്ററുടെകൊച്ചുമകളാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/172260/a-little-genius-from-east-perambra-with-two-records-in-2-years)