---
title: "എന്‍ എസ് എസ് ക്യാമ്പ് ആരംഭിച്ചു "
english_title: "NSS camp has started"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/172264/nss-camp-has-started"
published_at: "2023-12-26T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658a5c7d15851_camp.jpg"
keywords: []
---

# എന്‍ എസ് എസ് ക്യാമ്പ് ആരംഭിച്ചു 

> **Lead Summary:** **പേരാമ്പ്ര :** സില്‍വര്‍ കോളേജ് എന്‍ എസ്സ് എസ്സ് യൂണിറ്റ് സപ്തദിന സഹവാസക്യാമ്പ് ചങ്ങരോത്ത് പഞ്ചായത്തിലെ മുതുവണ്ണാച്ച ഗവ: എല്‍ പി സ്‌ക്കൂളില്‍ ആരംഭിച്ചു.

## Article Content

**പേരാമ്പ്ര :** സില്‍വര്‍ കോളേജ് എന്‍ എസ്സ് എസ്സ് യൂണിറ്റ് സപ്തദിന സഹവാസക്യാമ്പ് ചങ്ങരോത്ത് പഞ്ചായത്തിലെ മുതുവണ്ണാച്ച ഗവ: എല്‍ പി സ്‌ക്കൂളില്‍ ആരംഭിച്ചു.

ചങ്ങരോത്ത് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.പി റീന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ആതിര അധ്യക്ഷത വഹിച്ചു.

പ്രിന്‍സിപ്പല്‍ ഡോ: സി വിനോദ് കുമാര്‍ , ഏ.കെ തറുവയി ഹാജി, ഹെസ് മിസ്ട്രസ് ഷീബ ടീച്ചര്‍, പി.ടി. ഏ പ്രസിഡണ്ട് കരിം, വി.എസ്. രമണന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രോഗ്രാം ഓഫീസര്‍ വി.കെ റംഷീദ് സ്വാഗതം പറഞ്ഞ ചടങ്ങിന് എല്‍.എസ് എസ് സെക്രട്ടറി തേജ ലക്ഷി നന്ദി പറഞ്ഞു. അന്‍പത് വളണ്ടിയര്‍മാരടങ്ങുന്ന ടീമാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/172264/nss-camp-has-started)