---
title: "കല്ലാത്തറ കോളനി യാത്രാസൗകര്യം; യൂത്ത് കോണ്‍ഗ്രസ്സ് അരിക്കുളം മണ്ഡലം കമ്മറ്റി പ്രക്ഷോഭത്തിലേക്ക് "
english_title: "Kallathara Colony Transportation; Youth Congress Arikkulam Constituency Committee to agitation"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/17228/kallathara-colony-transportation-youth-congress-arikkulam-constituency-committee-to-agitation"
published_at: "2021-12-21T20:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c1ecc295a58_WATER MARK.JPG"
keywords: []
---

# കല്ലാത്തറ കോളനി യാത്രാസൗകര്യം; യൂത്ത് കോണ്‍ഗ്രസ്സ് അരിക്കുളം മണ്ഡലം കമ്മറ്റി പ്രക്ഷോഭത്തിലേക്ക് 

> **Lead Summary:** **മേപ്പയ്യൂര്‍:** അരിക്കുളം പഞ്ചായത്തിലെ 4ാം വാര്‍ഡില്‍പ്പെട്ട കല്ലാത്തറ 4 സെന്റ് കോളനിയിലെ ജനങ്ങളോട് റോഡിന്റെ പേരില്‍ വിശ്വാസ വഞ്ചന കാട്ടിയ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ ജനകീയ പ്രക്ഷോഭത്തിനൊരുങ്ങി യൂത്ത് കോണ്‍ഗ്രസ്സ് അരിക്കുളം മണ്ഡലം കമ്മിറ്റി.

## Article Content

**മേപ്പയ്യൂര്‍:** അരിക്കുളം പഞ്ചായത്തിലെ 4ാം വാര്‍ഡില്‍പ്പെട്ട കല്ലാത്തറ 4 സെന്റ് കോളനിയിലെ ജനങ്ങളോട് റോഡിന്റെ പേരില്‍ വിശ്വാസ വഞ്ചന കാട്ടിയ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ ജനകീയ പ്രക്ഷോഭത്തിനൊരുങ്ങി യൂത്ത് കോണ്‍ഗ്രസ്സ് അരിക്കുളം മണ്ഡലം കമ്മിറ്റി.

കോളനി നിവാസികള്‍ റോഡിന് വേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇതിന് പരിഹാരം കാണാന്‍ ഗ്രാമ പഞ്ചായത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇത് കാരണം ഇവിടെത്തെ ജനങ്ങള്‍ കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്.

എന്തെങ്കിലും അസുഖം ബാധിച്ചവരെ കസേരയില്‍ എടുത്താണ് റോഡില്‍ എത്തിക്കുന്നത്. പലര്‍ക്കും വീട് നിര്‍മ്മാണത്തിന് സാധനങ്ങള്‍ സൈറ്റില്‍ എത്താത് കൊണ്ട് സാധനം കടത്താന്‍ വലിയ കൂലി ചെലവാണ് വരുന്നത.്

ലൈഫ് പദ്ധതിയില്‍ ഭവന സഹായമായി ലഭിച്ച 4 ലക്ഷം രൂപയില്‍ നിന്ന് വലിയ സംഖ്യ സാധനം കടത്താന്‍ നല്‍കേണ്ടതിനാല്‍ പലര്‍ക്കും വീട് പണി പോലും എടുക്കാന്‍ കഴിയുന്നില്ല.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇവിടെത്തെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചപ്പോള്‍ അധികൃതര്‍ ഇടപെടുകയും തെരഞ്ഞെടുപ്പിന് ശേഷം റോഡ് അനുവദിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം ഒരു യോഗം വിളിച്ച് കൂട്ടുകയും ഫണ്ട് വകയിരുത്തും എന്ന് പറയുകയും ചെയ്തു. പ്രവൃത്തി ഉദ്ഘാടനവും നടന്നു. എന്നാല്‍ വകയിരുത്തിയെന്ന് പറയുന്ന ഫണ്ട് ഇപ്പോള്‍ ഒരു വര്‍ഷം കഴിഞ്ഞ് അന്വേഷിച്ചപ്പോള്‍ റോഡിന്റെ പേര് മാറിയത് കൊണ്ട് ലാപ്‌സായി പോയി എന്നാണ് അറിയാന്‍ കഴിഞ്ഞത്.

ജനങ്ങളോട് വിശ്വാസ വഞ്ചന നടത്തിയത ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്കെതിരെ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ്സ് അരിക്കുളം മണ്ഡലം കമ്മറ്റി അറിയിച്ചു.

ഷാജഹാന്‍ കാരയാട് അധ്യക്ഷനായി. ആദര്‍ശ് അരിക്കുളം, ലിബാഷ്, റമീസ് റോഷന്‍, എ.സി ഷാഫി, വിഷ്ണു ഊരള്ളൂര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/17228/kallathara-colony-transportation-youth-congress-arikkulam-constituency-committee-to-agitation)