---
title: "അവിസ്മരണീയമായി ദാറുന്നുജൂം ഓര്‍ഫനേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം"
english_title: "Unforgettable Darunjoom Orphanage Alumni Reunion"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/172339/unforgettable-darunjoom-orphanage-alumni-reunion"
published_at: "2023-12-26T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658a88d11add8_purva_vidhyarthi.jpg"
keywords: []
---

# അവിസ്മരണീയമായി ദാറുന്നുജൂം ഓര്‍ഫനേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം

> **Lead Summary:** **പേരാമ്പ്ര :** 'വീണ്ടും കൂടാം അറിവിന്റെ തായ്മരത്തണലില്‍ ' എന്ന തലക്കെട്ടില്‍ ദാറുന്നുജൂം ഓര്‍ഫനേജ് ഓള്‍ഡ് സ്റ്റുഡന്റസ് ട്രസ്റ്റ് പൂര്‍വ്വ വിദ്യാര്‍ത്ഥി ദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച പൂര്‍വ വിദ്യാര്‍ത്ഥി സംഗമം ശ്രദ്ധേയമായി.

## Article Content

**പേരാമ്പ്ര :** 'വീണ്ടും കൂടാം അറിവിന്റെ തായ്മരത്തണലില്‍ ' എന്ന തലക്കെട്ടില്‍ ദാറുന്നുജൂം ഓര്‍ഫനേജ് ഓള്‍ഡ് സ്റ്റുഡന്റസ് ട്രസ്റ്റ് പൂര്‍വ്വ വിദ്യാര്‍ത്ഥി ദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച പൂര്‍വ വിദ്യാര്‍ത്ഥി സംഗമം ശ്രദ്ധേയമായി.

ദാറുന്നുജൂം ഓര്‍ഫനേജ് പ്രസിഡന്റ് പ്രൊഫ. സി ഉമ്മര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ദാറുന്നുജൂം സ്ഥാപനങ്ങളുടെ സര്‍വ്വതോന്മുഖമായ വളര്‍ച്ചക്കും ഗുണനിലവാരം ഉയര്‍ത്തുതിനുമുള്ള വിവിധ പദ്ധതികള്‍ കമ്മിറ്റി ആവിഷ്‌കരിച്ച് നടപ്പാക്കികൊണ്ടിരിക്കുകയാണെന്നും പൂര്‍വ വിദ്യാര്‍ത്ഥികള്‍ക്ക് ഈ സംരംഭങ്ങളില്‍ മികച്ച പങ്ക് വഹിക്കാനാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ദാറുന്നുജൂം ഓര്‍ഫനേജ് ഓള്‍ഡ് സ്റ്റുഡന്‍സ് ട്രസ്റ്റിന്റെ ഓഫീസ് ഉദ്ഘാടനം ഓര്‍ഫനേജ് സ്ഥാപകനും രക്ഷാധികാരിയുമായ വി.ടി കുഞ്ഞാലി മാസ്റ്റര്‍ നിര്‍വഹിച്ചു. ദാറുന്നുജൂം ഓര്‍ഫനേജ് ഓള്‍ഡ് സ്റ്റുഡന്റസ് ട്രസ്റ്റ് പ്രസിഡന്റ് വി.വി അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു.

ഓര്‍ഫനേജ് സെക്രട്ടറി പി.കെ ഇബ്രാഹിം മാസ്റ്റര്‍ , മാനേജര്‍ സി സലീം , ജെ.പി അബൂബക്കര്‍, എന്‍ അബ്ദുല്‍ അസീസ് , സൂപ്പി കുറ്റ്യാടി,അബ്ദുല്‍ സലാം, സി മൊയ്തു മൗലവി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ചടങ്ങില്‍ വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥികളെ മൊമെന്റോ നല്‍കി ആദരിച്ചു. പഠനകാലത്തെ അനുഭവങ്ങള്‍ പങ്കുവെച്ച് അരങ്ങേറിയ ബാച്ച് സംഗമംല്‍ സെഷനില്‍ പൂര്‍വ വിദ്യാര്‍ത്ഥിയായ ഉമ്മര്‍ സാഹിബിന്റെ കുടുംബത്തിന്റെയും, പൂര്‍വ വിദ്യാര്‍ത്ഥികളുടെയും വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറി.

യു ഇസ്മായില്‍ ഖിറാഅത്ത് നടത്തി. സെക്രട്ടറി കെ.കെ മുഹമ്മദ് ഷാഫി വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സൈനുദ്ധീന്‍, കെ.പി മുഹമ്മദ് റാഫി, ഷംനാസ് കളത്തില്‍, മുനീര്‍ മുതുകാട്, ജംഷീദ് ഖാലിദ് എന്നിവര്‍നേതൃത്വംനല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/172339/unforgettable-darunjoom-orphanage-alumni-reunion)