---
title: "പി.എസ് നാരായണന്‍ നായര്‍ കര്‍മ്മധീരനായ സോഷ്യലിസ്റ്റ്; ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍ "
english_title: "PS Narayanan Nair A staunch socialist; Bhaskaran Kozhukallur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/17235/ps-narayanan-nair-a-staunch-socialist-bhaskaran-kozhukallur"
published_at: "2021-12-21T21:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c1f69dc27fb_WATER MERK  NEW.JPG"
keywords: []
---

# പി.എസ് നാരായണന്‍ നായര്‍ കര്‍മ്മധീരനായ സോഷ്യലിസ്റ്റ്; ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍ 

> **Lead Summary:** ** പേരാമ്പ്ര:** കൂത്താളി കര്‍ഷകസമര നേതാവും സഹകാരിയുമായിരുന്ന പി.എസ്.നാരായണന്‍ നായര്‍ മറ്റാരേക്കാളുമുപരിയായി ജനമനസ്സുകളില്‍ നിറഞ്ഞു നിന്ന സത്യസന്ധനും കര്‍മ്മധീരനുമായിരുന്ന കറകളഞ്ഞ സോഷ്യലിസ്റ്റ് ആയിരുന്നുവെന്ന് ലോക്താന്ത്രിക് ജനതാദള്‍ ജില്ലാ സെക്രട്ടറി ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍ പറഞ്ഞു.

## Article Content

** പേരാമ്പ്ര:** കൂത്താളി കര്‍ഷകസമര നേതാവും സഹകാരിയുമായിരുന്ന പി.എസ്.നാരായണന്‍ നായര്‍ മറ്റാരേക്കാളുമുപരിയായി ജനമനസ്സുകളില്‍ നിറഞ്ഞു നിന്ന സത്യസന്ധനും കര്‍മ്മധീരനുമായിരുന്ന കറകളഞ്ഞ സോഷ്യലിസ്റ്റ് ആയിരുന്നുവെന്ന് ലോക്താന്ത്രിക് ജനതാദള്‍ ജില്ലാ സെക്രട്ടറി ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍ പറഞ്ഞു.

എല്‍.ജെ.ഡി ചങ്ങരോത്ത് പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പൂക്കോട്ടുചാലില്‍ നടന്ന പി.എസ് നാരായണന്‍ നായര്‍ ചരമവാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ടു കെ.ജി രാമനാരായണന്‍ അധ്യക്ഷത വഹിച്ചു. എല്‍.ജെ.ഡി മണ്ഡലം കമ്മറ്റി പ്രസിഡണ്ടു കെ.സജീവന്‍, വി.എന്‍.മോഹനന്‍, സി.ഡി പ്രകാശ്, പി.സി സതീഷ്, എന്‍.പി ബാലന്‍, എന്‍.സി അനൂപ്, അക്യു സി പ്രകാശ്, എന്‍.സി പ്രദീപന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/17235/ps-narayanan-nair-a-staunch-socialist-bhaskaran-kozhukallur)