---
title: "ചെറുവണ്ണൂര്‍ ഗവണ്‍മെന്റ് ഹോമിയോ ഡിസ്‌പെന്‍സറി മാതൃക ഹോമിയോ ഡിസ്‌പെന്‍സറിയായി ഉയര്‍ത്തി "
english_title: "Government of Cheruvannur promotes Homoeo Dispensary Model as Homoeo Dispensary"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/17241/government-of-cheruvannur-promotes-homoeo-dispensary-model-as-homoeo-dispensary"
published_at: "2021-12-21T22:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c206b1e1ecb_WATER MERK  NEW.JPG"
keywords: []
---

# ചെറുവണ്ണൂര്‍ ഗവണ്‍മെന്റ് ഹോമിയോ ഡിസ്‌പെന്‍സറി മാതൃക ഹോമിയോ ഡിസ്‌പെന്‍സറിയായി ഉയര്‍ത്തി 

> **Lead Summary:** **ചെറുവണ്ണൂര്‍: **ചെറുവണ്ണൂര്‍ ഗവണ്‍മെന്റ് ഹോമിയോ ഡിസ്‌പെന്‍സറിയെ മാതൃക ഹോമിയോ ഡിസ്‌പെന്‍സറിയായി ഉയര്‍ത്തിയതിന്റെയും ഡിസ്‌പെന്‍സറിയില്‍ ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ് സെന്റര്‍ ആരംഭിച്ചതിന്റെയും ഔപചാരിക പ്രഖ്യാപനവും ഉദ്ഘാടനവും എംഎല്‍എ ടി.പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു.

## Article Content

**ചെറുവണ്ണൂര്‍: **ചെറുവണ്ണൂര്‍ ഗവണ്‍മെന്റ് ഹോമിയോ ഡിസ്‌പെന്‍സറിയെ മാതൃക ഹോമിയോ ഡിസ്‌പെന്‍സറിയായി ഉയര്‍ത്തിയതിന്റെയും ഡിസ്‌പെന്‍സറിയില്‍ ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ് സെന്റര്‍ ആരംഭിച്ചതിന്റെയും ഔപചാരിക പ്രഖ്യാപനവും ഉദ്ഘാടനവും എംഎല്‍എ ടി.പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു.

സ്ഥാപനത്തില്‍ പുതുതായി നിര്‍മ്മിച്ച യോഗ ഹാളിന്റെയും ഔഷധസസ്യ ഉദ്യാനത്തിന്റെയും ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി ബാബുവും നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ടി രാധ അധ്യക്ഷയായി.

ആയുഷ് മിഷന്‍ ഡിപിഎം ഡോക്ടര്‍ അനിത പി ത്യാഗരാജ് പദ്ധതി വിശദീകരണം നടത്തി. ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ കവിത പുരുഷോത്തമന്‍ മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ചടങ്ങില്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി പ്രബിത സ്വാഗതവും മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ സിബി രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/17241/government-of-cheruvannur-promotes-homoeo-dispensary-model-as-homoeo-dispensary)