---
title: "സമന്വയം എന്‍എസ്എസ് ക്യാമ്പുകള്‍ക്ക് ജില്ലയില്‍ തുടക്കമായി "
english_title: "Synergy NSS camps started in the district"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/172427/synergy-nss-camps-started-in-the-district"
published_at: "2023-12-26T19:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658adf127c7f1_mla.jpg"
keywords: []
---

# സമന്വയം എന്‍എസ്എസ് ക്യാമ്പുകള്‍ക്ക് ജില്ലയില്‍ തുടക്കമായി 

> **Lead Summary:** **കോഴിക്കോട് : **ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം ക്രിസ്മസ് അവധിക്കാലത്ത് സംഘടിപ്പിക്കുന്ന സപ്തദിന സഹവാസ ക്യാമ്പുകള്‍ക്ക് ജില്ലയില്‍ തുടക്കമായി .

## Article Content

**കോഴിക്കോട് : **ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം ക്രിസ്മസ് അവധിക്കാലത്ത് സംഘടിപ്പിക്കുന്ന സപ്തദിന സഹവാസ ക്യാമ്പുകള്‍ക്ക് ജില്ലയില്‍ തുടക്കമായി .

156 യൂണിറ്റുകളില്‍ നിന്നായി 7800 വളണ്ടിയര്‍മാരാണ് ഈ അവധിക്കാലത്ത് വിവിധ കര്‍മ്മ പരിപാടികളില്‍ പങ്കാളികളാവുന്നത് പ്രധാന പ്രവര്‍ത്തനമായി ഈ വര്‍ഷം ഏറ്റെടുത്തിരിക്കുന്നത് മാലിന്യം നിറഞ്ഞ ഒരു പൊതു സ്ഥലത്തെ മനോഹരമാക്കി പൂന്തോട്ടം ആക്കി മാറ്റുന്ന സ്‌നേഹാരാമം പദ്ധതിയാണ് ഒപ്പം രക്തദാന പദ്ധതി സ്‌നേഹ സംഗമം സമദര്‍ശന്‍ തുടങ്ങി വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെടും .

ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനം വടക്കുമ്പാട് HSS NSS യൂണിറ്റിന്റെ സപ്തദിന ക്യാമ്പില്‍ നാദാപുരം MLA ഇ.കെ വിജയന്‍ കാവിലുംപാറ ഗവണ്‍മെന്റ് HS ല്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ NSS ജില്ലാ കോഡിനേറ്റര്‍ എസ് ചിത്ത് മുഖ്യ അതിഥിയായി .

കാവിലും പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി ജോര്‍ജ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ആര്‍.ബി കവിത NSS സന്ദേശം നല്‍കി. കാവിലുംപാറ സ്‌കൂള്‍ HM രത്‌നവല്ലി , v സലീഷ് ബാബു, K.T രാജന്‍ മാസ്റ്റര്‍ ചടങ്ങിന് ആശംസകള്‍ അറിയിച്ചു. സ്വാഗതം സംഘം ചെയര്‍മാന്‍ പി.കെ രാജീവന്‍ സ്വാതതവും പ്രോഗ്രാം ഓഫീസര്‍ ഇ ബിന്ദു നന്ദിയുംപറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/172427/synergy-nss-camps-started-in-the-district)