---
title: "വാര്‍ഷികാഘോഷവും കുടുംബ സംഗമവും "
english_title: "Makam Amma passed away at the age of one hundred and two at Kulapuram in Pandicode"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/172469/makam-amma-passed-away-at-the-age-of-one-hundred-and-two-at-kulapuram-in-pandicode"
published_at: "2023-12-26T22:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658b04d885a02_000_7_CHEMMANUR.JPG"
keywords: []
---

# വാര്‍ഷികാഘോഷവും കുടുംബ സംഗമവും 

> **Lead Summary:** **പേരാമ്പ്ര:** കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര സൗത്ത് യൂണിറ്റിന്റെ വാര്‍ഷികാഘോഷവും കുടുംബ സംഗമവും സിസം: 28 വ്യാഴാഴ്ച ഉച്ചക്ക് ശേഷം 2.30 മുതല്‍ ചെലമ്പളവിന് സമീപമുള്ള പൊന്‍ പറഹില്‍സില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര:** കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പേരാമ്പ്ര സൗത്ത് യൂണിറ്റിന്റെ വാര്‍ഷികാഘോഷവും കുടുംബ സംഗമവും സിസം: 28 വ്യാഴാഴ്ച ഉച്ചക്ക് ശേഷം 2.30 മുതല്‍ ചെലമ്പളവിന് സമീപമുള്ള പൊന്‍ പറഹില്‍സില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

സി.കെ ചന്ദ്രന്റെ അധ്യക്ഷതയില്‍ നടക്കുന്ന കാര്യപരിപാടി സൂര്യ അബ്ദുള്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്യും. സന്തോഷ് സെബാസ്റ്റ്ന്‍ മുഖ്യപ്രഭാഷണം നടത്തും. പുതിയ മെമ്പര്‍ മാര്‍ക്കുള്ള സ്വീകരണം അബ്ദുള്‍ ഗഫൂര്‍ രാജധാനി നിര്‍വ്വഹിക്കും.

ഏരിയാ - ജില്ലാ കമ്മറ്റി അംഗങ്ങള്‍ ആശംസകള്‍ അര്‍പ്പിക്കും.5 മണിക്ക് പോലീസ് ഓഫീസര്‍ രംഗീഷ് കടവത്ത് സൗഹൃദ ഭാഷണം നടത്തും. തുടര്‍ന്ന് ഫീ റോസ് നാദാപുരം ഴ ബാബു ടീം നയിക്കുന്ന മാജിക്ക് വ്യൂഷന്‍ ഡാന്‍സ്, ഗാനസന്ധ്യ എന്നിവ അരങ്ങേറും.

വാര്‍ത്ത സമ്മേളനത്തില്‍ പ്രസിഡന്റ് സി.കെ ചന്ദ്രന്‍ , സെക്രട്ടറി ഷാജു ഹൈലൈറ്റ്, വനിത സമിതി പ്രസിഡന്റ് രേഖ വണ്‍ പ്ലസ് വണ്‍, വനിത സമിതി ട്രഷറര്‍ സാബീറ വിഷന്‍ പ്ലസ് എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/172469/makam-amma-passed-away-at-the-age-of-one-hundred-and-two-at-kulapuram-in-pandicode)