---
title: "വെള്ളിയൂര്‍ എ യു പി സ്‌കുള്‍ 100-ാം വാര്‍ഷികം"
english_title: "Vellyur AUP School 100th Anniversary"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/172517/vellyur-aup-school-100th-anniversary"
published_at: "2023-12-27T09:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658ba4699c54a_red.jpg"
keywords: []
---

# വെള്ളിയൂര്‍ എ യു പി സ്‌കുള്‍ 100-ാം വാര്‍ഷികം

> **Lead Summary:** **പേരാമ്പ്ര:** വെള്ളിയൂര്‍ എ യു പി സ്‌കുള്‍ 100-ാം വാര്‍ഷിക ആഘോഷം ശതധാര പരിപാടിയുടെ ഔപചാരിക ഉത്ഘാടനവും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും പുര്‍വ്വ അധ്യാപകരെ ആദരിക്കല്‍ ചടങ്ങും പേരാമ്പ്ര എം എല്‍ എ ടി .പി രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു.

## Article Content

**പേരാമ്പ്ര:** വെള്ളിയൂര്‍ എ യു പി സ്‌കുള്‍ 100-ാം വാര്‍ഷിക ആഘോഷം ശതധാര പരിപാടിയുടെ ഔപചാരിക ഉത്ഘാടനവും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും പുര്‍വ്വ അധ്യാപകരെ ആദരിക്കല്‍ ചടങ്ങും പേരാമ്പ്ര എം എല്‍ എ ടി .പി രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു.

ശതധാര സമ്മാനമായി സ്‌കുള്‍ ഐ.ടി ലാബ് സ്ഥാപിക്കാന്‍ 5 ലക്ഷം രുപ എം എല്‍ എ ഫണ്ടില്‍ നിന്ന് അനുവദിച്ചതായി പ്രഖ്യാപിച്ചു. നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേര്കണ്ടി അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ മുഖ്യാത്ഥിയായി ബിനോയ് കുമാര്‍ എ ഇ ഒ പങ്കെടുത്തു.

എസ്.എസ് അനിത ടീച്ചര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് മെമ്പര്‍ പ്രഭാശങ്കര്‍ , മെമ്പര്‍ പഞ്ചായത്ത് കെ മധു കൃഷ്ണന്‍ , പഞ്ചായത്ത് മെമ്പര്‍ ഷിജി കൊട്ടാറക്കല്‍ , എടവന സുരേന്ദ്രന്‍, ഇ.ടി ഹമീദ്, എസ്.കെ അസ്സയിനാര്‍ മാസ്റ്റര്‍, കോമത്ത് കുഞ്ഞികൃഷ്ണന്‍, ലത്തീഫ് വെള്ളിലോട്ട്, എം. കുഞ്ഞിരാമുണ്ണി, പി.പി മുഹമ്മദ്, ആലികുട്ടി മാസ്റ്റര്‍, ഇ.എം ശങ്കരന്‍ മാസ്റ്റര്‍, ടി.പി സജിലടീച്ചര്‍, കെ. ഷീനഎന്നിവര്‍ ആശംസകള്‍ നേര്‍ന്ന്് സംസാരിച്ചു. വി.എം സുഭാഷ് സ്വാഗതവും ടി.കെ സനിത ടീച്ചര്‍ നന്ദിയുംപറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/172517/vellyur-aup-school-100th-anniversary)