---
title: "വായനശാലയില്‍ ഇനി മുതല്‍ ചാരിറ്റി പ്രവര്‍ത്തനവും"
english_title: "Charity work in the library from now on"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/172552/charity-work-in-the-library-from-now-on"
published_at: "2023-12-27T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658bbeda09d95_inaguration.jpg"
keywords: []
---

# വായനശാലയില്‍ ഇനി മുതല്‍ ചാരിറ്റി പ്രവര്‍ത്തനവും

> **Lead Summary:** **കായണ്ണ : **കഴിഞ്ഞ 21 വര്‍ഷമായി കായണ്ണ ആലോറച്ചാലില്‍ പ്രവര്‍ത്തിച്ചു വരുന്ന ഗ്രാമോദയം വായനശാലയില്‍ ഇനി മുതല്‍ ചാരിറ്റി പ്രവര്‍ത്തനവും ആരംഭിച്ചിരിക്കുകയാണ്, സാന്ത്വനംപെയിന്‍ ആന്റ് പാലിയേറ്റിവിന്റെ ഉദ്ഘാടനം MLA അഡ്വ.സച്ചിന്‍ ദേവ് നിര്‍വ്വഹിച്ചു.

## Article Content

**കായണ്ണ : **കഴിഞ്ഞ 21 വര്‍ഷമായി കായണ്ണ ആലോറച്ചാലില്‍ പ്രവര്‍ത്തിച്ചു വരുന്ന ഗ്രാമോദയം വായനശാലയില്‍ ഇനി മുതല്‍ ചാരിറ്റി പ്രവര്‍ത്തനവും ആരംഭിച്ചിരിക്കുകയാണ്, സാന്ത്വനംപെയിന്‍ ആന്റ് പാലിയേറ്റിവിന്റെ ഉദ്ഘാടനം MLA അഡ്വ.സച്ചിന്‍ ദേവ് നിര്‍വ്വഹിച്ചു.

കായണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശശി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.സാന്ത്വനം കണ്‍വീനര്‍ നികേഷ് CM റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ജില്ലാ ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് N ശങ്കരന്‍ മാസ്റ്റര്‍ മുഖ്യ അതിഥിയായി,പേരാമ്പ്ര ബ്ലോക് ക്ഷേമകാര്യ സ്റ്റാന്‍ന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ PK രജിത, പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ A C ശരണ്‍, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മററി ചെയര്‍പേഴ്‌സണ്‍ ബിന്‍ഷ KV, ഇന്ത്യന്‍ എയര്‍ഫോഴ്‌സ് സ്‌ക്വാഡ്രന്‍ ലീഡര്‍, ഫെബിന്‍ യൂസഫ്, TM നാരായണന്‍, AC സതി, സനീഷ്, ചോയി മാസ്റ്റര്‍, തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു., വായനശാല സെക്രട്ടറി എം, ചന്ദ്രന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് സ്വാഗത സംഘം ചെയര്‍മാന്‍ NP സുരേഷ്നന്ദിപറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/172552/charity-work-in-the-library-from-now-on)