---
title: "നാഷണല്‍ സര്‍വീസ് സ്‌കീം ക്യാമ്പിന് തുടക്കം"
english_title: "National Service Scheme Camp has started"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/172566/national-service-scheme-camp-has-started"
published_at: "2023-12-27T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658bc52196830_MULakkal.jpg"
keywords: []
---

# നാഷണല്‍ സര്‍വീസ് സ്‌കീം ക്യാമ്പിന് തുടക്കം

> **Lead Summary:** **മുളിയങ്ങല്‍:** എ.ജെ ജോണ്‍ മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ചാത്തങ്കോട്ടുനടയിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ ഈ വര്‍ഷത്തെ സപ്തദിന ക്യാമ്പിന് ജി.യു.പി സ്‌കൂള്‍ വാളൂരില്‍ തുടക്കമായി.

## Article Content

**മുളിയങ്ങല്‍:** എ.ജെ ജോണ്‍ മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ചാത്തങ്കോട്ടുനടയിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ ഈ വര്‍ഷത്തെ സപ്തദിന ക്യാമ്പിന് ജി.യു.പി സ്‌കൂള്‍ വാളൂരില്‍ തുടക്കമായി.

എ.ജെ ജോണ്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ ഫാ.സിജോ എടക്കരോട്ട് ക്യാമ്പ് ഉദ്ഘാടനം നിര്‍വഹിച്ചു.നൊച്ചാട് ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡ് മെമ്പര്‍ ഷിനി ടി.വി അധ്യക്ഷം വഹിച്ച ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ബിന്ദു മൈക്കിള്‍ സ്വാഗതം ആശംസിച്ചു. പ്രോഗ്രാം ഓഫീസര്‍ സബിത എ.പി ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.

മാലിന്യമുക്ത നവകേരളവും ലഹരിവിരുദ്ധ പ്രചാരണ പരിപാടികളുമാണ് ഈ വര്‍ഷത്തെ ക്യാമ്പിന്റെ മുഖ്യ ആശയം. ഇവയുടെ ഭാഗമായി സ്‌നേഹാരാമ നിര്‍മ്മാണം, തെരുവ് നാടകാവതരണം, ഗ്രീന്‍ ക്യാന്‍വാസ് എന്നീ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും.''ഹരിതഗൃഹം ' എന്ന പേരില്‍ പുനരുപയോഗ മൂല്യമുള്ള ഉത്പന്നങ്ങളുടെ നിര്‍മ്മാണം, കേരള പോലീസിന്റെ Pol Blood App നെ പരിചയപ്പെടുത്തുന്ന 'ജീവദ്യുതി' , വയോജനങ്ങളെ സ്വഭവനങ്ങളില്‍ സന്ദര്‍ശിക്കുന്ന 'സ്‌നേഹ സന്ദര്‍ശനം' , 'സന്നദ്ധം ' എന്ന പ്രഥമ ശുശ്രൂഷാ പരിശീലനം, തൊഴിലുറപ്പ് തൊഴിലാളികളുമായി 'സ്‌നേഹസംവാദം' , വൈവിധ്യമാര്‍ന്ന ക്ലാസുകള്‍ , തനതു പ്രവര്‍ത്തനങ്ങള്‍ എന്നിവ ഏഴു ദിവസം നീളുന്ന ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

ജി.യു .പി സ്‌കൂള്‍ വാളൂര്‍ ഹെഡ്മാസ്റ്റര്‍ ശ്രീ ബാബുരാജ് വി.കെ , ശ്രീ നിനീഷ് വി.പി, ശ്രീ സുനില്‍കുമാര്‍ ,ശ്രീ സഹദേവന്‍ ടി.എം, മുഹമ്മദ് മാസ്റ്റര്‍, കുഞ്ഞമ്മദ് മാസ്റ്റര്‍,കുമാരി സരിഗ സത്യന്‍ എന്നിവര്‍ ആശംസകളും വളണ്ടിയര്‍ ലീഡര്‍ ആരോമല്‍ ആര്‍. നായര്‍ ചടങ്ങിന് നന്ദിയുംഅര്‍പ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/172566/national-service-scheme-camp-has-started)