---
title: "ആറാട്ട് മഹോത്സവത്തിന് കൊടിയേറി "
english_title: "Flags hoisted for Aarat festival"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/172612/flags-hoisted-for-aarat-festival"
published_at: "2023-12-27T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658bdde893407_aaratt.jpg"
keywords: []
---

# ആറാട്ട് മഹോത്സവത്തിന് കൊടിയേറി 

> **Lead Summary:** **കടിയങ്ങാട്:** കടിയങ്ങാട്മ ഹാവിഷ്ണു ക്ഷേത്രത്തിലെ 10-ാം മത് ആറാട്ട് മഹോത്സവത്തിന് ക്ഷേത്രം തന്ത്രി തെക്കിനിയെടത്ത് തരണനെല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ കൊടിയേറി 8 ദിവസം നീണ്ടു നില്‍ക്കുന്ന ആറാട്ട് മഹോത്സവം ഡിസംബര്‍ 31 ന് കുളിച്ചാറാട്ടോട് കൂടി കൊടിയിറങ്ങും.

## Article Content

**കടിയങ്ങാട്:** കടിയങ്ങാട്മ ഹാവിഷ്ണു ക്ഷേത്രത്തിലെ 10-ാം മത് ആറാട്ട് മഹോത്സവത്തിന് ക്ഷേത്രം തന്ത്രി തെക്കിനിയെടത്ത് തരണനെല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ കൊടിയേറി 8 ദിവസം നീണ്ടു നില്‍ക്കുന്ന ആറാട്ട് മഹോത്സവം ഡിസംബര്‍ 31 ന് കുളിച്ചാറാട്ടോട് കൂടി കൊടിയിറങ്ങും.

മനോത്സവത്തിന്റെ ഭാഗമായി ചങ്ങരോത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം വിവിധ വിജ്ഞാന വിനോദ പരിപാടികളോടെ കാര്‍ണിവല്‍ ആരംഭിച്ചു കഴിഞ്ഞു. ക്ഷേത്ര പരിസരത്ത് ഒരുക്കിയ വേദിയില്‍ വിവിധ കലാപരിപാടികളും അരങ്ങേറും.

മഹോത്സവത്തിന് കൊടിയേറിയതോടെ ക്ഷേത്രത്തിലും കാര്‍ണിവല്‍ മൈതാനത്തും ഭക്തജനങ്ങളുടെയും പൊതുജനങ്ങളുടെയും വന്‍ തിരക്ക് അനുഭവപ്പെടുകയാണ്. മതമൈത്രിക്ക് പേരുകേട്ട കടിയങ്ങാട് ക്ഷേത്ര മഹോത്സവത്തിന് സര്‍വ്വമത ജനങ്ങളുടെയും പങ്കാളിത്തമുണ്ട്. എല്ലാ വര്‍ഷവും മഹോത്സവത്തോട് അനുബന്ധിച്ച് ഇവിടെ നടത്തപ്പെടുന്ന സമൂഹ സദ്യയില്‍ നാടാകെ പങ്കെടുക്കുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/172612/flags-hoisted-for-aarat-festival)