---
title: "സി.പി.ഐ സ്ഥാപക ദിനാചരണവും കാനം രാജേന്ദ്രന്‍ അനുസ്മരണവും നടന്നു"
english_title: "CPI Founder's Day Celebration and Kanam Rajendran Commemoration were held"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/172625/cpi-founders-day-celebration-and-kanam-rajendran-commemoration-were-held"
published_at: "2023-12-27T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658be8d7625ac_cpi.jpg"
keywords: []
---

# സി.പി.ഐ സ്ഥാപക ദിനാചരണവും കാനം രാജേന്ദ്രന്‍ അനുസ്മരണവും നടന്നു

> **Lead Summary:** **മേപ്പയ്യൂര്‍ :** സി.പി.ഐ മേപ്പയ്യൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പാര്‍ട്ടി സ്ഥാപക ദിനാചരണത്തിന്റെയും കാനം രാജേന്ദ്രന്‍ അനുസ്മരണ സമ്മേളനത്തിന്റെയും ഉദ്ഘാടനം ജില്ലാ എക്സ്. കമ്മിറ്റി അംഗം ആര്‍ ശശി ഉദ്ഘാടനം ചെയ്തു.

## Article Content

**മേപ്പയ്യൂര്‍ :** സി.പി.ഐ മേപ്പയ്യൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പാര്‍ട്ടി സ്ഥാപക ദിനാചരണത്തിന്റെയും കാനം രാജേന്ദ്രന്‍ അനുസ്മരണ സമ്മേളനത്തിന്റെയും ഉദ്ഘാടനം ജില്ലാ എക്സ്. കമ്മിറ്റി അംഗം ആര്‍ ശശി ഉദ്ഘാടനം ചെയ്തു.

ഇന്ത്യയില്‍ ശരിയായ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചു കൊണ്ടാണ് രൂപീകരണ കാലഘട്ടം മുതല്‍ സി.പി.ഐ പ്രവര്‍ത്തിച്ചു വരുന്നതെന്നും വര്‍ത്തമാനകാല രാഷ്ട്രീയ സാഹചര്യത്തില്‍ ജനപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് നിര്‍വ്വഹിക്കാനുള്ള ഉത്തരവാദിത്തങ്ങള്‍ ഗൗരവമേറിയതാണെന്നും അദ്ദേഹം പറഞ്ഞു. കമ്യൂണിസ്റ്റ് പാര്‍ട്ടിയെ തകര്‍ക്കാന്‍ ഭരണകൂടവും പ്രതിവിപ്ലവ ശക്തികളും പല രൂപത്തില്‍ ശ്രമിച്ചിരുന്നു. അത്തരം ശ്രമങ്ങളെ ചെറുത്ത് തോല്‍പ്പിച്ചാണ് പാര്‍ട്ടി വളര്‍ന്നത്. മണ്ഡലം സെക്രട്ടറി സി ബിജു അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ എക്‌സി. അംഗം അജയ് ആവള, കൊയിലോത്ത് ഗംഗാധരന്‍, ബാബു കാെളക്കണ്ടി, കെ.നാരായണക്കുറുപ്പ്, എം.കെ.രാമചന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ കൗണ്‍സില്‍ അംഗം പി ബാലഗോപാലന്‍ മാസ്റ്റര്‍ സ്വാഗതവും കെ.വി നാരായണന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/172625/cpi-founders-day-celebration-and-kanam-rajendran-commemoration-were-held)