---
title: "പാലേരി പാറക്കടവില്‍ മുസ്ലിം ലീഗ് ആംബുലന്‍സ് താക്കോല്‍ ദാനം നടത്തി"
english_title: "Muslim League donated ambulance keys at Paleri Parakkadav"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/172633/muslim-league-donated-ambulance-keys-at-paleri-parakkadav"
published_at: "2023-12-27T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658bed84038b7_palery.jpg"
keywords: []
---

# പാലേരി പാറക്കടവില്‍ മുസ്ലിം ലീഗ് ആംബുലന്‍സ് താക്കോല്‍ ദാനം നടത്തി

> **Lead Summary:** **പേരാമ്പ്ര:** പാലേരി പാറക്കടവില്‍ ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി കോതമ്പ്ര കുഞ്ഞമ്മദ് ഹാജി,എ പി സൂപ്പി മാസ്റ്റര്‍ എന്നിവരുടെ സ്മരണയില്‍ പുതുതായി വാങ്ങിച്ച ആംബുലസിന്റെ താക്കോല്‍ ദാനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുള്ള സയ്യിദ് അലി തങ്ങള്‍ക്ക് താക്കോല്‍ കൈമാറി നിര്‍വഹിച്ചു.

## Article Content

**പേരാമ്പ്ര:** പാലേരി പാറക്കടവില്‍ ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി കോതമ്പ്ര കുഞ്ഞമ്മദ് ഹാജി,എ പി സൂപ്പി മാസ്റ്റര്‍ എന്നിവരുടെ സ്മരണയില്‍ പുതുതായി വാങ്ങിച്ച ആംബുലസിന്റെ താക്കോല്‍ ദാനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുള്ള സയ്യിദ് അലി തങ്ങള്‍ക്ക് താക്കോല്‍ കൈമാറി നിര്‍വഹിച്ചു.

ആനേരി നസീര്‍ അധ്യക്ഷത വഹിച്ചു. സി.കെ ഷൈജല്‍ സ്വാഗതം പറഞ്ഞു. മത്സ്യ തൊഴിലാളി യൂണിയന്‍ സംസ്ഥാന പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട എം.കെ.സി കുട്ട്യാലിക്ക് ഉപഹാരം നല്‍കി.

കല്ലൂര്‍ മുഹമ്മദലി, ശിഹാബ് കന്നാട്ടി, അസീസ് കുന്നത്ത്, വഹീദ പാറേമ്മല്‍,വി പി മൊയ്തു, കെ.പി റഫീഖ്, എ.പി ജാസിര്‍ , കെ.കെ മനാഫ്, ഹരീന്ദ്രന്‍ വാഴയില്‍, സി മുനീര്‍, കമറുസ്സമാന്‍, ഒ.പി ഹാരിസ്, ഒ.പി അന്‍സാര്‍, കെ.കെ അസീസ്, എന്നിവര്‍ സംസാരിച്ചു. ഗഫൂര്‍ കുറ്റ്യാടി, ഫവാദ് ഗഫൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ പാട്ടും പറച്ചിലും ഇതോടൊപ്പം നടന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/172633/muslim-league-donated-ambulance-keys-at-paleri-parakkadav)