---
title: "എന്‍.എസ്.എസ് സപ്ത ദിന ക്യാമ്പിന് തുടക്കമായി"
english_title: "NSS seven day camp has started"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/172640/nss-seven-day-camp-has-started"
published_at: "2023-12-27T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658bf2173a49a_NSS.jpg"
keywords: []
---

# എന്‍.എസ്.എസ് സപ്ത ദിന ക്യാമ്പിന് തുടക്കമായി

> **Lead Summary:** **കായണ്ണ:** കായണ്ണ ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സപ്തദിന ക്യാമ്പ് കാവുന്തറ ഗവ വെല്‍ഫെയര്‍ എല്‍ പി സ്‌കൂളില്‍ ആരംഭിച്ചു.

## Article Content

**കായണ്ണ:** കായണ്ണ ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സപ്തദിന ക്യാമ്പ് കാവുന്തറ ഗവ വെല്‍ഫെയര്‍ എല്‍ പി സ്‌കൂളില്‍ ആരംഭിച്ചു.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി പി ദാമോദരന്‍ മാസ്റ്റര്‍ അധ്യക്ഷനായി. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി എം ശശി മുഖ്യാതിഥിയായിരുന്നു.

ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി സി സുരേന്ദ്രന്‍ മാസ്റ്റര്‍ സ്‌നേഹാരാമം ലോഗോ പ്രകാശനം ചെയ്തു ക്ഷേമകാര്യ ചെയര്‍പേഴ്‌സണ്‍ കെ.കെ ഷൈമ ലോഗോ ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് അംഗം ധന്യ സതീശന്‍ ക്യാമ്പ് സന്ദേശം നല്‍കി.

കായണ്ണ ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സ്‌കൂള്‍ പിടിഎ പ്രസിഡണ്ടും ഗ്രാമപഞ്ചായത്ത് അംഗവുമായ പി.കെ ഷിജു ബാഡ്ജ് വിതരണം നടത്തി. ഗ്രാമപഞ്ചായത്തഗം ഒ.എം മിനി എന്‍എസ്എസ് സന്ദേശം നല്‍കി.

പ്രിന്‍സിപ്പാള്‍ ടി.ജെ പുഷ്പവല്ലി, സ്വാഗതസംഘം കണ്‍വീനര്‍ ഇസ്മയില്‍ പെരുവീട്ടില്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ.എം എം സുബീഷ്, ടി എച്ച് പത്മനാഭന്‍ മാസ്റ്റര്‍, മേലേടത്ത് സത്യന്‍ മാസ്റ്റര്‍, അഷറഫ് പുതിയപ്പുറം, ഒ.പി പ്രജോഷ്, റഷീദ് പുത്തന്‍പുര സിബി അലക്‌സ്, ഡോ. ശ്രീലു ശ്രീപദി, വി. സൗമ്യ, പി.ജെ പുഷ്പാകരന്‍, സുരേഷ് ബാബു വാഴോത്ത്, കെ.കെ രാജന്‍ മാസ്റ്റര്‍, ഷാഹിദ , ശ്രീയ എസ് ജിത്ത്, വിഷ്ണു പ്രകാശ്, ശ്രീനന്ദ, ആകാശ് എന്നിവര്‍ സംസാരിച്ചു. മാലിന്യമുക്ത നവകേരളം സ്‌നേഹാ രാമ നിര്‍മ്മാണം, ജീവദ്യുതി പോള്‍ ബ്ലഡ്, ഒപ്പം, സ്‌നേഹസന്ദര്‍ശനം, ദുരന്തനിവാരണം തുടങ്ങി വിവിധങ്ങളായ പ്രവര്‍ത്തനങ്ങളാണ് ക്യാമ്പിന്റെ ഭാഗമായി നടത്തപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/172640/nss-seven-day-camp-has-started)