---
title: "അയോധ്യത്തില്‍ നിന്നു എത്തിച്ച അക്ഷത കലശത്തിന് പേരാമ്പ്രയില്‍ സ്വീകരണം നല്‍കി "
english_title: "The Akshata Kalasha brought from Ayodhya was received at Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/172719/the-akshata-kalasha-brought-from-ayodhya-was-received-at-perambra"
published_at: "2023-12-27T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658c38dd2fb20_000_7_CHEMMANUR.JPG"
keywords: []
---

# അയോധ്യത്തില്‍ നിന്നു എത്തിച്ച അക്ഷത കലശത്തിന് പേരാമ്പ്രയില്‍ സ്വീകരണം നല്‍കി 

> **Lead Summary:** **പേരാമ്പ്ര : **അയോധ്യത്തില്‍ നിന്നു എത്തിച്ച അക്ഷത കലശത്തിന് പേരാമ്പ്രയില്‍ സ്വീകരണം നല്‍കി. ശ്രീരാമജന്മഭൂമിയായ അയോധ്യ ക്ഷേത്രത്തില്‍ നിന്നും പൂജിച്ച അക്ഷതം താലൂക്ക് സംയോജകന്‍ നിഖില്‍ പേരാമ്പ്ര ഏറ്റുവാങ്ങി.

## Article Content

**പേരാമ്പ്ര : **അയോധ്യത്തില്‍ നിന്നു എത്തിച്ച അക്ഷത കലശത്തിന് പേരാമ്പ്രയില്‍ സ്വീകരണം നല്‍കി. ശ്രീരാമജന്മഭൂമിയായ അയോധ്യ ക്ഷേത്രത്തില്‍ നിന്നും പൂജിച്ച അക്ഷതം താലൂക്ക് സംയോജകന്‍ നിഖില്‍ പേരാമ്പ്ര ഏറ്റുവാങ്ങി.

അക്ഷതം ചാനിയം കടവ് വഴി ഭക്തജന അര്‍ച്ചനകള്‍ സ്വീകരിച്ച് ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ജില്ലാ കാര്യാലയം വടകര ഉദയോത്ത് ക്ഷേത്രത്തില്‍ നിന്നും പി.ടി.ശ്രീലേഷ്, ബ്രഹ്മശ്രീ വാസുദേവന്‍ തിരുമേനി, ഷൈജു കല്ലേരി എന്നിവരുടെ സാന്നിധ്യത്തില്‍ ചോറോട് മാതാ അമൃതാനന്ദമയി മഠം മഠാധിപതി ഷൈലജാമ്മ യില്‍ നിന്നാണ് ഏറ്റുവാങ്ങിയത്.

ഡിസംബര്‍ 27ന് അക്ഷതം മുഴുവന്‍ വീടുകളിലും എത്തിക്കുന്നതിന് വേണ്ടി സ്ഥാനീയ സ്ഥലങ്ങളിലേക്ക് കൈമാറും. ഡിസംബര്‍ 31ന് രാമഭക്ത സംഗമവും നടത്താന്‍ തീരുമാനിച്ചു.

പഞ്ചായത്ത് സംയോജകന്‍ ലിനീഷ് കുമാര്‍, വിനോദന്‍ മമ്പാട്ടില്‍, പി.സി. സുരേന്ദ്രനാഥ്, അഭിനവ് ശശികുമാര്‍, സി പി അപ്പുക്കുട്ടി, പത്മിനി ബാലന്‍, രജിലാ സുനില്‍, രാധാ നാരായണന്‍, ഗിരിജ ബാലകുറുപ്പ്, പ്രേമ കുഞ്ഞനന്ദന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/172719/the-akshata-kalasha-brought-from-ayodhya-was-received-at-perambra)