---
title: "മികച്ച ഗായകനുള്ള അവാര്‍ഡ് പേരാമ്പ്ര സ്വദേശി ശ്രീജിത്ത് കൃഷ്ണയ്ക്ക് "
english_title: "Sreejith Krishna from Perampra won the best singer award"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/172726/sreejith-krishna-from-perampra-won-the-best-singer-award"
published_at: "2023-12-27T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658c3c7e88926_000_7_CHEMMANUR.JPG"
keywords: []
---

# മികച്ച ഗായകനുള്ള അവാര്‍ഡ് പേരാമ്പ്ര സ്വദേശി ശ്രീജിത്ത് കൃഷ്ണയ്ക്ക് 

> **Lead Summary:** ** പേരാമ്പ്ര : **പള്‍സ് കേരള അക്കാദമി ഓഫ് എന്‍ജിനീയറിങ്ങും, സുല്‍ത്താന്‍ബത്തേരി നഗരസഭയും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാനതല പ്രൊഫഷണല്‍ നാടക മത്സരത്തില്‍ മികച്ച ഗായകനായി പിന്നണി ഗായകനും പട്ടുറുമാല്‍ ഫെയിമുമായ പേരാമ്പ്ര സ്വദേശി ശ്രീജിത്ത് കൃഷ്ണയെ തെരഞ്ഞെടുത്തു.

## Article Content

** പേരാമ്പ്ര : **പള്‍സ് കേരള അക്കാദമി ഓഫ് എന്‍ജിനീയറിങ്ങും, സുല്‍ത്താന്‍ബത്തേരി നഗരസഭയും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാനതല പ്രൊഫഷണല്‍ നാടക മത്സരത്തില്‍ മികച്ച ഗായകനായി പിന്നണി ഗായകനും പട്ടുറുമാല്‍ ഫെയിമുമായ പേരാമ്പ്ര സ്വദേശി ശ്രീജിത്ത് കൃഷ്ണയെ തെരഞ്ഞെടുത്തു.

ഓച്ചിറ തിരു അരങ്ങിന് വേണ്ടി പ്രദീപ് കുമാര്‍ കാവുന്തറയുടെ തിരക്കഥയില്‍ രാജീവന്‍ മമ്മിളി സംവിധാനം നിര്‍വഹിച്ച് 'ആകാശം വരയ്ക്കുന്നവര്‍' എന്ന നാടകത്തിലെ ഗാനത്തിനാണ് മികച്ച ഗായകനുള്ള അവാര്‍ഡ് ശ്രീജിത്ത് കൃഷ്ണക്ക് ലഭിച്ചത്.

പ്രശസ്ത ഗാനരചയിതാവ് രമേശ് കാവില്‍ രചിച്ച് പ്രശാന്ത് ശങ്കര്‍ ഈണം നല്‍കിയ പ്രണയ വരിയില്‍ നിറയെ....... എന്ന് തുടങ്ങുന്ന ഗാനമാണ് ശ്രീജിത്ത് കൃഷ്ണയെ അവാര്‍ഡിനര്‍ഹനാക്കിയത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/172726/sreejith-krishna-from-perampra-won-the-best-singer-award)