---
title: "ആവള സര്‍ഗ്ഗ സ്വയം സഹായ സംഘം ആയുര്‍വേദ ക്യാമ്പ് സംഘടിപ്പിച്ചു "
english_title: "Ayurvedic camp was organized by Avala Sargga Self Help Group"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/172738/ayurvedic-camp-was-organized-by-avala-sargga-self-help-group"
published_at: "2023-12-27T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658c469f85a5e_000_7_CHEMMANUR.JPG"
keywords: []
---

# ആവള സര്‍ഗ്ഗ സ്വയം സഹായ സംഘം ആയുര്‍വേദ ക്യാമ്പ് സംഘടിപ്പിച്ചു 

> **Lead Summary:** **ചെറുവണ്ണൂര്‍: **സര്‍ഗ്ഗ സ്വയം സഹായ സംഘം ആവളയും ചെറുവണ്ണൂര്‍ ഗവ: ആയുര്‍വേദ ആശുപത്രിയും സംയുക്താഭിമുഖ്യത്തില്‍ ആവളയില്‍ ആയുര്‍വേദ ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**ചെറുവണ്ണൂര്‍: **സര്‍ഗ്ഗ സ്വയം സഹായ സംഘം ആവളയും ചെറുവണ്ണൂര്‍ ഗവ: ആയുര്‍വേദ ആശുപത്രിയും സംയുക്താഭിമുഖ്യത്തില്‍ ആവളയില്‍ ആയുര്‍വേദ ക്യാമ്പ് സംഘടിപ്പിച്ചു.

ഒ.പി.രഞ്ജിത്തിന്റെ അധ്യക്ഷതയില്‍ നടന്ന ക്യാമ്പ് വാര്‍ഡ് മെമ്പര്‍ എം.എം.രഘുനാഥ് ഉദ്ഘാടനം ചെയ്തു. ചെറുവണ്ണുര്‍ ആയുര്‍വേദാശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. സുഖേഷ് കുമാര്‍ ജി.എസ് മുഖ്യ പ്രഭാഷണം നടത്തി.

കെ.എം.സുജനി, ഒ.പി ശോഭ, എന്‍.ടി ഗംഗാധരന്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു. ചടങ്ങില്‍ വി.കെ ബാബു സ്വാഗതവും ഒ.പി. ഷൈജിത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/172738/ayurvedic-camp-was-organized-by-avala-sargga-self-help-group)