---
title: "യു.എ.ഖാദര്‍ അനുസ്മരണം"
english_title: "UA Khader Remembrance"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/172831/ua-khader-remembrance"
published_at: "2023-12-28T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658d0eded0dbe_gathal.jpg"
keywords: []
---

# യു.എ.ഖാദര്‍ അനുസ്മരണം

> **Lead Summary:** **പേരാമ്പ്ര:** ഭാഷാശ്രീ നേതൃത്വത്തില്‍ എഴുത്തുകാരന്‍ യു.എ.ഖാദര്‍ അനുസ്മരണവും സാഹിത്യ പുസ്‌കാര സമര്‍പ്പണവും സംഘടിപ്പിക്കുന്നു.

## Article Content

**പേരാമ്പ്ര:** ഭാഷാശ്രീ നേതൃത്വത്തില്‍ എഴുത്തുകാരന്‍ യു.എ.ഖാദര്‍ അനുസ്മരണവും സാഹിത്യ പുസ്‌കാര സമര്‍പ്പണവും സംഘടിപ്പിക്കുന്നു.

29-ന് 1.30-ന് പേരാമ്പ്ര റിജ്യണല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിലാണ് പരിപാടി. എഴുത്തുകാരന്‍ യു.കെ കുമാരന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

നാടക പ്രവര്‍ത്തകന്‍ പ്രദീപ് കുമാര്‍ കാവുന്തറ മുഖ്യപ്രഭാഷണവും യു.എ.ഖാദറിന്റെ മകന്‍ യു.എ.ഫിറോസ് അനുസ്മരണം നടത്തും. വിവിധ സാഹിത്യ മേഖലയില്‍ 18 പേര്‍ക്ക് സാഹിത്യ പുരസ്‌കാരം സമ്മാനിക്കും. കവിയരങ്ങും പുസ്തക പ്രകാശനവും നടക്കും. വാര്‍ത്ത സമ്മേളനത്തില്‍ ഭാഷാശ്രീ പത്രാധിപര്‍ പ്രകാശന്‍ വെള്ളിയൂര്‍, സദന്‍ കല്‍പ്പത്തൂര്‍ എന്നിവര്‍പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/172831/ua-khader-remembrance)