---
title: "അറിവിന്റെ അളവ് അളക്കാന്‍ മെഗാ ക്വിസ് ഫെസ്റ്റിവല്‍"
english_title: "Mega Quiz Festival to measure the level of knowledge"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/172855/mega-quiz-festival-to-measure-the-level-of-knowledge"
published_at: "2023-12-28T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658d1bf3c3c24_ems.jpg"
keywords: []
---

# അറിവിന്റെ അളവ് അളക്കാന്‍ മെഗാ ക്വിസ് ഫെസ്റ്റിവല്‍

> **Lead Summary:** **കൂത്താളി:** ഇഎംഎസ് ഗ്രന്ഥാലയം കൂത്താളി യുവതയുടെ നേതൃത്വത്തില്‍ അറിവോരം 2023 മെഗാ ക്വിസ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു.

## Article Content

**കൂത്താളി:** ഇഎംഎസ് ഗ്രന്ഥാലയം കൂത്താളി യുവതയുടെ നേതൃത്വത്തില്‍ അറിവോരം 2023 മെഗാ ക്വിസ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു.

രാവിലെ പത്തുമണിക്ക് കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിന്ദുവിന്റെ അധ്യക്ഷതയില്‍ കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ .വി രാജന്‍ ഉദ്ഘാടനം ചെയ്തു.

ലൈബ്രറി നേതൃസമിതി കണ്‍വീനര്‍ പി കൃഷ്ണദാസ് സംസാരിച്ചു. ചെയര്‍മാന്‍ ശരത് ചന്ദ്രന്‍ സ്വാഗതവും ട്രഷറര്‍ രതിന്‍ ലാല്‍ നന്ദിയും പറഞ്ഞു. മൂന്ന് വിഭാഗങ്ങളിലാണ് അറിവോരംസംഘടിപ്പിക്കപ്പെട്ടത് വിദ്യാര്‍ത്ഥികള്‍ക്കായി കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കായും ജനറല്‍ വിഭാഗത്തിനും പ്രത്യേകം മത്സരമായിരുന്നു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും സമ്മാനദാനവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബഹുമാനപ്പെട്ട ഷീജാ ശശി നിര്‍വഹിച്ചു.

ഇഎംഎസ് ഗ്രന്ഥാലയം പ്രസിഡന്റ്്്്്്്്്്് സി.പി പ്രകാശന്‍ അധ്യക്ഷത വഹിച്ചു. കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിന്ദു, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ നാരായണന്‍ ,വാര്‍ഡ് മെമ്പര്‍ പി നളിനി ടീച്ചര്‍, ഗ്രന്ഥാലയം ജോയിന്‍ സെക്രട്ടറി എം.കെ രാജീവന്‍ , CPIM കൂത്താളി L C അംഗം കെ.എം ബാലകൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. യുവത കണ്‍വീനര്‍ അമിത്ത് രാധ് സ്വാഗതവും പി അച്യുതന്‍ മാസ്റ്റര്‍നന്ദിയുംപറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/172855/mega-quiz-festival-to-measure-the-level-of-knowledge)