---
title: "ഭക്ഷ്യവിഷബാധ എന്‍എസ്എസ് ക്യാമ്പ് നിര്‍ത്തി വെച്ചു"
english_title: "Food poisoning halts NSS camp"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/172868/food-poisoning-halts-nss-camp"
published_at: "2023-12-28T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658d24801b475_pay.jpg"
keywords: []
---

# ഭക്ഷ്യവിഷബാധ എന്‍എസ്എസ് ക്യാമ്പ് നിര്‍ത്തി വെച്ചു

> **Lead Summary:** **പേരാമ്പ്ര : **വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന എന്‍എസ്എസ് ക്യാമ്പിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഛര്‍ദ്ദിയും വയറിളക്കവും ഉണ്ടായത്.

## Article Content

**പേരാമ്പ്ര : **വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന എന്‍എസ്എസ് ക്യാമ്പിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഛര്‍ദ്ദിയും വയറിളക്കവും ഉണ്ടായത്.

കാലടി ശ്രീശങ്കരാചാര്യ സര്‍വ്വകലാ ശാലയുടെ കൊയിലാണ്ടി നമ്പ്രത്ത്കര പ്രാദേശിക കേന്ദ്രത്തിലെ 15- ഓളം വിദ്യാര്‍ത്ഥിനികള്‍ക്കാണ് ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി ഭക്ഷണം കഴിച്ച ശേഷമാണ് വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

ഉടന്‍ ചങ്ങരോത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സഹായം തേടി. വിദ്യാര്‍ത്ഥികള്‍ സുഖം പ്രാപിച്ച് വരുന്നു. ഇവരെ രക്ഷിതാക്കളോപ്പം വീടുകളിലേക്ക് അയച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ. ഇ.വി. ആനന്ദ്, ഡോ. അന്‍വര്‍ , ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ക്യാമ്പിലെത്തി ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. നാളെ സമാപിക്കേണ്ട ക്യാമ്പ് സ്വാഗത സംഘത്തിന്റെയും രജിസ്ട്രാളുടെയും അഭിപ്രായം തേടിയ ശേഷം ഇന്ന് പിരിച്ചുവിട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/172868/food-poisoning-halts-nss-camp)