---
title: "കാട്ടൂര്‍ കലാസദനത്തിന്റെ കുഞ്ഞുണ്ണി മാഷ് കവിതാ പുരസ്‌കാരം അബ്ദുള്ള പേരാമ്പ്രക്ക് "
english_title: "Abdullah Peramprak receives the Kunjunni Mash Poetry Award from Kattoor Kalasadanam perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/17288/abdullah-peramprak-receives-the-kunjunni-mash-poetry-award-from-kattoor-kalasadanam-perambra"
published_at: "2021-12-22T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c2bbbf1e875_0000 WATERMARK.jpg"
keywords: []
---

# കാട്ടൂര്‍ കലാസദനത്തിന്റെ കുഞ്ഞുണ്ണി മാഷ് കവിതാ പുരസ്‌കാരം അബ്ദുള്ള പേരാമ്പ്രക്ക് 

> **Lead Summary:** ** പേരാമ്പ്ര:** കാട്ടൂര്‍ കലാസദനത്തിന്റെ ഈ വര്‍ഷത്തെ കുഞ്ഞുണ്ണി മാഷ് കവിതാ പുരസ്‌കാരത്തിന് അബ്ദുള്ള പേരാമ്പ്ര അര്‍ഹനായി. കാഷ് അവാര്‍ഡും പ്രശസ്തിപത്രവും ശില്‍പ്പവുമടങ്ങുന്ന പുരസ്‌ക്കാരം 26 ന് തൃശൂര്‍ കാട്ടൂരില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ വെച്ച് നല്‍കും.

## Article Content

** പേരാമ്പ്ര:** കാട്ടൂര്‍ കലാസദനത്തിന്റെ ഈ വര്‍ഷത്തെ കുഞ്ഞുണ്ണി മാഷ് കവിതാ പുരസ്‌കാരത്തിന് അബ്ദുള്ള പേരാമ്പ്ര അര്‍ഹനായി. കാഷ് അവാര്‍ഡും പ്രശസ്തിപത്രവും ശില്‍പ്പവുമടങ്ങുന്ന പുരസ്‌ക്കാരം 26 ന് തൃശൂര്‍ കാട്ടൂരില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ വെച്ച് നല്‍കും.

കവി, ഗദ്യകാരന്‍, വിവര്‍ത്തകന്‍, ബാലസാഹിത്യകാരന്‍, കോളമിസ്റ്റ് എന്നീ നിലകളില്‍ ശ്രദ്ധേയനായ അബ്ദുള്ള എണ്‍പതോളം കൃതികളുടെ കര്‍ത്താവാണ്. നെല്‍ബാരിയിലെ അമ്മ എന്ന ബാലനോവല്‍ സിനിമയായിട്ടുണ്ട്.

അബ്ദുള്ള പേരാമ്പ്രയുടെ കവിതകള്‍ ഇംഗ്ലീഷ്, തമിഴ് ഭാഷകളിലേക്കും ബാലസാഹിത്യ കഥകള്‍ തമിഴിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കവിതകള്‍ക്ക് മുമ്പും വിവിധ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര മരുതേരിക്കാരനാണ് അബ്ദുള്ള പേരാമ്പ്ര.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/17288/abdullah-peramprak-receives-the-kunjunni-mash-poetry-award-from-kattoor-kalasadanam-perambra)