---
title: "വഴിയോര യാത്രക്കാര്‍ക്ക് സഹായവുമായി കേന്ദ്രം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്"
english_title: "Center district panchayat president with help to roadside travelers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/172883/center-district-panchayat-president-with-help-to-roadside-travelers"
published_at: "2023-12-28T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658d2d61af0ec_TRAVAL.jpg"
keywords: []
---

# വഴിയോര യാത്രക്കാര്‍ക്ക് സഹായവുമായി കേന്ദ്രം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

> **Lead Summary:** **കടിയങ്ങാട് : **യാത്രക്കാരുടെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനൊപ്പം വിശ്രമിക്കുന്നതിനും സൗകര്യമൊരുക്കുവാനായി കടിയങ്ങാട് - പെരുവണ്ണാമൂഴി റോഡില്‍ പട്ടാണിപ്പാറയില്‍ നിര്‍മ്മിച്ച വഴിയോര വിശ്രമ കേന്ദ്രം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു .

## Article Content

**കടിയങ്ങാട് : **യാത്രക്കാരുടെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനൊപ്പം വിശ്രമിക്കുന്നതിനും സൗകര്യമൊരുക്കുവാനായി കടിയങ്ങാട് - പെരുവണ്ണാമൂഴി റോഡില്‍ പട്ടാണിപ്പാറയില്‍ നിര്‍മ്മിച്ച വഴിയോര വിശ്രമ കേന്ദ്രം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു .

ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 6.50 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി റീന, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എം അരവിന്ദാക്ഷന്‍, കെ.ജി രാമനാരായണന്‍ , വി.എന്‍ വിജയന്‍ , പി.സി ലെനിന്‍, പി.കെ.ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ടി.കെ ശൈലജ സ്വാഗതവും സി.ഡി.എസ്. അംഗം കെ.എം ബിനി നന്ദിയുംപറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/172883/center-district-panchayat-president-with-help-to-roadside-travelers)