---
title: "പടത്തുകടവ് ഹോളി ഫാമിലി പള്ളി തിരുനാളിന് കൊടിയേറി"
english_title: "Padathukadav Holy Family Church hoisted flags for the festival"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/173011/padathukadav-holy-family-church-hoisted-flags-for-the-festival"
published_at: "2023-12-28T21:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658d9db00a9ca_palli.jpg"
keywords: []
---

# പടത്തുകടവ് ഹോളി ഫാമിലി പള്ളി തിരുനാളിന് കൊടിയേറി

> **Lead Summary:** **പേരാമ്പ്ര:** പടത്തുകടവ് ഹോളി ഫാമിലി പള്ളിയില്‍ തിരുക്കുടുംബത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളാഘോഷത്തിന് വികാരി ഫാ. ഫ്രാന്‍സിസ് വെള്ളംമാക്കല്‍ കൊടിയേറ്റി.

## Article Content

**പേരാമ്പ്ര:** പടത്തുകടവ് ഹോളി ഫാമിലി പള്ളിയില്‍ തിരുക്കുടുംബത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളാഘോഷത്തിന് വികാരി ഫാ. ഫ്രാന്‍സിസ് വെള്ളംമാക്കല്‍ കൊടിയേറ്റി.

തുടര്‍ന്ന് നടന്ന പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിന് വെറ്റിലപ്പാറ സെന്റ് അഗസ്റ്റിന്‍ ഇടവക വികാരി ഫാ. അരുണ്‍ വടക്കേല്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.

പ്രധാന തിരുനാള്‍ ദിനമായ ശനിയാഴ്ച വൈകിട്ട് അഞ്ചിന് നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാ. അനില്‍ അക്കൂറ്റ് ഒ.എസ്.എഫ്.എസ് മുഖ്യ കാര്‍മികത്വം വഹിക്കും.

തുടര്‍ന്ന് ലദീഞ്ഞ്, പ്രദക്ഷിണം, വാദ്യമേളങ്ങള്‍. ഞായറാഴ്ച രാവിലെ 10ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാ. ബോബിന്‍ മാതാംകുന്നേല്‍ എം.സി.ബി.എസ് മുഖ്യകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് ലദീഞ്ഞ്, പ്രദക്ഷിണം, സമാപനാശീര്‍വാദം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/173011/padathukadav-holy-family-church-hoisted-flags-for-the-festival)