---
title: "പാലിയേറ്റീവ് വളണ്ടിയര്‍ മാര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു"
english_title: "Organized Palliative Volunteer Mark Training"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/173070/organized-palliative-volunteer-mark-training"
published_at: "2023-12-29T10:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658e4b7c41818_paliative.jpg"
keywords: []
---

# പാലിയേറ്റീവ് വളണ്ടിയര്‍ മാര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു

> **Lead Summary:** **കൂത്താളി :** കൂത്താളി ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം പാലിയേറ്റീവ് പരിചരണം വളണ്ടിയര്‍മാര്‍ക്കുള്ള ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു.

## Article Content

**കൂത്താളി :** കൂത്താളി ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം പാലിയേറ്റീവ് പരിചരണം വളണ്ടിയര്‍മാര്‍ക്കുള്ള ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിന്ദു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.എം അനൂപ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജോസ് പുളിമൂട്ടില്‍ ക്ലാസെടുത്തു.

ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ പി. രാജശ്രീ, ഗ്രാമ പഞ്ചായത്തംഗങ്ങളായ വി. ഗോപി , പി. നളിനി എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. കിടാവ് ദര്‍ശന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് പാലിയേറ്റീവ് നഴ്‌സ് സുജാത നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/173070/organized-palliative-volunteer-mark-training)