---
title: "ബാലസംഘം റാലി സംഘടിപ്പിച്ചു"
english_title: "Balasangh organized a rally"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/173092/balasangh-organized-a-rally"
published_at: "2023-12-29T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658e585a3e3da_balasangam.jpg"
keywords: []
---

# ബാലസംഘം റാലി സംഘടിപ്പിച്ചു

> **Lead Summary:** **പാലേരി:** ബാലസംഘത്തിന്റെ ആഭിമുഖ്യത്തില്‍ റാലി സംഘടിപ്പിച്ചു.

## Article Content

**പാലേരി:** ബാലസംഘത്തിന്റെ ആഭിമുഖ്യത്തില്‍ റാലി സംഘടിപ്പിച്ചു.

ബാലസംഘം പാലേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വര്‍ണാഭമായ ഘോഷയാത്ര നടത്തി. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നടന്ന ഘോഷയാത്രയില്‍ നൂറുകണക്കിന് കുട്ടികള്‍ പങ്കെടുത്തു റാലിക്ക് മേഖലാ പ്രസിഡണ്ട് ദിയാ ദിലീപ്, സെക്രടറി ആദിത്ത് പി.പി. ഏരിയാ കമ്മിറ്റിയംഗം വ്യാസ് വിജയ്, മേഖലാ കമ്മിറ്റിയംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഏരിയാതല സാംസ്‌കാരീക കണ്‍വീനര്‍ കെ.എം സുരേഷ് ഉദ്ഘാടനം ചെയ്തു. ദിയാ ദിലീപ് അധ്യക്ഷം വഹിച്ചു ഏരിയാ കമ്മിറ്റിയംഗം വ്യാസ് വിജയ്, പി.എസ്. പ്രവീണ്‍, എം.മുകുന്ദന്‍ , വി.കെ ബൈജു എന്നിവര്‍ സംസാരിച്ചു. ആദിത്ത് പി.പി.സ്വാഗതംപറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/173092/balasangh-organized-a-rally)