---
title: "സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് "
english_title: "Safety awareness class"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/173096/safety-awareness-class"
published_at: "2023-12-29T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658e5ad5b0a47_NSS.jpg"
keywords: []
---

# സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് 

> **Lead Summary:** **പേരാമ്പ്ര :** നൊച്ചാട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ എന്‍. എസ്.എസ്. സ്‌പെഷ്യല്‍ ക്യാമ്പിംഗ് പ്രോഗ്രാം രാമല്ലൂര്‍ എല്‍.പി സ്‌കൂളില്‍ നടന്നുകൊണ്ടിരിക്കുന്നു.

## Article Content

**പേരാമ്പ്ര :** നൊച്ചാട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ എന്‍. എസ്.എസ്. സ്‌പെഷ്യല്‍ ക്യാമ്പിംഗ് പ്രോഗ്രാം രാമല്ലൂര്‍ എല്‍.പി സ്‌കൂളില്‍ നടന്നുകൊണ്ടിരിക്കുന്നു.

ക്യാമ്പിന്റെ ഭാഗമായി സന്നദ്ധം എന്ന പരിപാടിയില്‍ അഗ്‌നിസുരക്ഷാ ബോധവല്‍ക്കരണ ക്ലാസും പ്രായോഗിക പരിശീലനവും സംഘടിപ്പിച്ചു.

പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍  റഫീഖ് കാവില്‍ സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് നല്‍കി. തുടര്‍ന്ന് പ്രഥമശുശ്രൂഷയിലും ഫയര്‍ എക്സ്റ്റിംഗ്യൂഷറുകള്‍ ഉപയോഗിക്കുന്നതിലും പ്രായോഗിക പരിശീലനം കൊടുത്തു.

നിലയത്തിലെ ഉദ്യോഗസ്ഥനായ അനീഷ് കുമാര്‍ കുട്ടികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി. കരുണന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ സുമേഷ് തിരുവോത്ത് സെഷന്‍ ഉദ്ഘാടനം ചെയ്തു. എന്‍ എസ് എസ് പ്രോഗ്രാം കോഡിനേറ്റര്‍  ഷോബിന്‍ മാസ്റ്റര്‍ ക്യാമ്പിന്നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/173096/safety-awareness-class)