---
title: "സി.പി.എം വല്‍ക്കരിക്കാനുള്ള ശ്രമം അപകടകരം "
english_title: "The attempt to popularize CPM is dangerous"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/173102/the-attempt-to-popularize-cpm-is-dangerous"
published_at: "2023-12-29T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658e5dd1d36ac_cpi.jpg"
keywords: []
---

# സി.പി.എം വല്‍ക്കരിക്കാനുള്ള ശ്രമം അപകടകരം 

> **Lead Summary:** **പേരാമ്പ:** തൊഴിലുറപ്പ്, കുടുംബശ്രീ തുടങ്ങിയവയില്‍ അംഗങ്ങളായ സ്ത്രീകളെ ഭരണസ്വാധീനം ഉപയോഗിച്ച് സിപി.എം വല്‍ക്കരിക്കാനുള്ള ശ്രമം അവസാനിപ്പിക്കണമെന്ന് വനിതാ ലീഗ് കക്കാട് മേഖല 'ചുവട് ' പ്രവര്‍ത്തക സംഗമം ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ:** തൊഴിലുറപ്പ്, കുടുംബശ്രീ തുടങ്ങിയവയില്‍ അംഗങ്ങളായ സ്ത്രീകളെ ഭരണസ്വാധീനം ഉപയോഗിച്ച് സിപി.എം വല്‍ക്കരിക്കാനുള്ള ശ്രമം അവസാനിപ്പിക്കണമെന്ന് വനിതാ ലീഗ് കക്കാട് മേഖല 'ചുവട് ' പ്രവര്‍ത്തക സംഗമം ആവശ്യപ്പെട്ടു.

പി.കെ. സലീന അദ്ധ്യക്ഷത വഹിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള ആക്രമണങ്ങളില്‍ സര്‍ക്കാര്‍ ഇരകളുടെ കൂടെയല്ല എന്നതിന് തെളിവാണ് കട്ടപ്പന കേസില്‍ ഡി.വൈ.എഫ് ഐക്കാരനായ പ്രതിക്കെതിരെ പോലീസ് ദുര്‍ബല വകുപ്പുകള്‍ ചേര്‍ത്തത്.

അത് കൊണ്ടാണ് കേസില്‍ പ്രതിയെ വെറുതെ വിട്ടത്. വേളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നഈമ കുളമുള്ളതില്‍ ഉദ്ഘാടനം ചെയ്തു. വനിതാലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി വഹീദ പാറേമ്മല്‍ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സല്‍മ നന്‍മനക്കണ്ടി, റസ്മിനതങ്കേക്കണ്ടി, പി. അസ്മ, എന്‍.കെ അബ്ദുല്‍ അസീസ്, സി.പി. നസീറ, കെ.പി ഫൗസിയപ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/173102/the-attempt-to-popularize-cpm-is-dangerous)