---
title: "സമരസ്മരണ യില്‍ പൂര്‍വാധ്യാപകര്‍ ഒത്തുചേര്‍ന്നു"
english_title: "Former teachers gathered in the commemoration of the struggle"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/173120/former-teachers-gathered-in-the-commemoration-of-the-struggle"
published_at: "2023-12-29T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658e69031a074_sammelanam.jpg"
keywords: []
---

# സമരസ്മരണ യില്‍ പൂര്‍വാധ്യാപകര്‍ ഒത്തുചേര്‍ന്നു

> **Lead Summary:** **പാലേരി:** KSTA കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൂര്‍വാധ്യാപകരുടെ സംഗമം ' സമരസ്മരണ' വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് ചേര്‍ന്നു.

## Article Content

**പാലേരി:** KSTA കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൂര്‍വാധ്യാപകരുടെ സംഗമം ' സമരസ്മരണ' വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് ചേര്‍ന്നു.

സമര സ്മരണ പേരാമ്പ്ര മുന്‍ എം എല്‍ എ കെ.കുഞ്ഞമ്മദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എന്‍ സന്തോഷ്‌കുമാര്‍ അധ്യക്ഷനായ പരിപാടിയില്‍ 1973 ലെ ജീവനക്കാരുടെയും അധ്യാപകരുടെയും ഐതിഹാസിക പണിമുടക്കിന് നേതൃത്വം നല്‍കിയ അധ്യാപകനേതാക്കളെ ചടങ്ങില്‍ ആദരിച്ചു.

കെ എസ് ടി എ സംസ്ഥാന എക്‌സി: അംഗം വി.പി. രാജീവന്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. കെ. ചന്തു മാസ്റ്റര്‍, സ്വാഗത സംഘം വൈസ് ചെയര്‍മാന്‍ കെ.വി. കുഞ്ഞിക്കണ്ണന്‍, പി.കെ. സതീശന്‍ മാസ്റ്റര്‍, സംസ്ഥാന എക്‌സി. കമ്മറ്റിയംഗങ്ങളായ പി.എസ്. സ്മിജ, കെ. ഷാജിമ സംസ്ഥാന കമ്മറ്റിയംഗങ്ങളായ സി. സതീശന്‍, വി.പി. മനോജ്, കെ. എന്‍ സജീഷ് നാരായണന്‍ , കെ നിഷ , വി.ടി രതി, കെ.കെ ബാബു, കെ.പി. ബിജു സംസാരിച്ചു. ജില്ലാ സെക്രട്ടറി ആര്‍.എം രാജന്‍ സ്വാഗതവും ജില്ലാ ജോ. സെക്രട്ടറി നന്ദിയുംപറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/173120/former-teachers-gathered-in-the-commemoration-of-the-struggle)