---
title: "മുയിപ്പോത്ത് കമ്പവലി പരിശീലന കേന്ദ്രം ആരംഭിച്ചു"
english_title: "Muipoth Kambavali Training Center launched"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/173179/muipoth-kambavali-training-center-launched"
published_at: "2023-12-29T14:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658e91077a7dc_kamba_vali.jpg"
keywords: []
---

# മുയിപ്പോത്ത് കമ്പവലി പരിശീലന കേന്ദ്രം ആരംഭിച്ചു

> **Lead Summary:** കോഴിക്കോട് : ആരാധകര്‍ക്ക് ആവേശം നല്‍കുന്നതാണ് മുയിപ്പോത്ത് വിലങ്ങില്‍ തുടങ്ങിയ പരിശീലന കേന്ദ്രം.

## Article Content

കോഴിക്കോട് : ആരാധകര്‍ക്ക് ആവേശം നല്‍കുന്നതാണ് മുയിപ്പോത്ത് വിലങ്ങില്‍ തുടങ്ങിയ പരിശീലന കേന്ദ്രം.

മരക്കച്ചവടവുമായി മുയിപ്പോത്ത് എത്തിയ കമ്പവലി താരം മാനുക്കയാണ് ഈ ഉദ്യമത്തിന്റെ സൂത്രധാരന്‍. കമ്പവലിക്കായി ജീവിതം സമര്‍പ്പിച്ചവരാണ് മാനുക്കയും കുടുബവും.

ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എന്‍ ടി ഷിജിത്ത് പരിശീലന കേന്ദ്രം നാടിന് സമര്‍പ്പിച്ചു .വാര്‍ഡ് മെമ്പര്‍ ആര്‍.പി ഷോഭിഷ് ,കെ.പി അരവിന്ദാക്ഷന്‍ ,കെ.കെ മജീദ് , കെ.കെ മുഹമ്മദ്  , വി കുഞ്ഞബ്ദുള്ള എന്നിവര്‍ സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/173179/muipoth-kambavali-training-center-launched)