---
title: "രാജീവനെ ശ്രീരാഗം സംഗീത കൂട്ടായ്മ ആദരിച്ചു"
english_title: "Rajeev was felicitated by Sriragam Sangeetha"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/173271/rajeev-was-felicitated-by-sriragam-sangeetha"
published_at: "2023-12-29T21:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658eea118fb8e_perambra.jpg"
keywords: []
---

# രാജീവനെ ശ്രീരാഗം സംഗീത കൂട്ടായ്മ ആദരിച്ചു

> **Lead Summary:** **പേരാമ്പ്ര :** സംസ്ഥാന സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവത്തില്‍ വിജയം നേടിയ വിദ്യാര്‍ത്ഥി അദര്‍ഷാ രാജീവനെ ശ്രീരാഗം സംഗീത കൂട്ടായ്മ ആദരിച്ചു.

## Article Content

**പേരാമ്പ്ര :** സംസ്ഥാന സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവത്തില്‍ വിജയം നേടിയ വിദ്യാര്‍ത്ഥി അദര്‍ഷാ രാജീവനെ ശ്രീരാഗം സംഗീത കൂട്ടായ്മ ആദരിച്ചു.

വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സ്വീകരണചടങ്ങ് വി.എം. സാബു ഉദ്ഘാടനം ചെയ്തു. കെ. സി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഏകതാപരിഷത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് പപ്പന്‍ കന്നാട്ടി ആദര്‍ഷക്ക് ഉപഹാരം നല്‍കി.

രാജീവന്‍ കെ.കെ, റീന കെ, ശശി ഉള്ളേരി, സലീം ജോസഫ്, നാണു ചങ്ങരോത്ത്, സുഷമ എന്നിവര്‍ പ്രസംഗിച്ചു. ശ്രീരാഗം സംഗീത കൂട്ടായ്മയുടെ മൂന്നാം വാര്‍ഷികോഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ നിരവധി കലാകാരന്‍മാര്‍ ഗാനങ്ങള്‍ആലപിച്ചു..

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/173271/rajeev-was-felicitated-by-sriragam-sangeetha)