---
title: "തൊഴിലുറപ്പ് മേറ്റ് ഉഷാറാണിയുടെ കവിതകള്‍ ശ്രദ്ധേയമാകുന്നു"
english_title: "The poems of Job Guarantee Mate Usharani are noteworthy"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/17331/the-poems-of-job-guarantee-mate-usharani-are-noteworthy"
published_at: "2021-12-22T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c2f204c53ae_00000000  NEW CARD copy.JPG"
keywords: []
---

# തൊഴിലുറപ്പ് മേറ്റ് ഉഷാറാണിയുടെ കവിതകള്‍ ശ്രദ്ധേയമാകുന്നു

> **Lead Summary:** ** പേരാമ്പ്ര: **തൊഴിലുറപ്പ് മേറ്റിന്റെ കവിതകള്‍ ശ്രദ്ധേയമാകുന്നു. കടിയങ്ങാട് സ്വദേശി ഉഷാറാണി ആണ് മനോഹരമായ കവിതകള്‍ എഴുതി മായാജാലം തീര്‍ക്കുന്നത്.

## Article Content

** പേരാമ്പ്ര: **തൊഴിലുറപ്പ് മേറ്റിന്റെ കവിതകള്‍ ശ്രദ്ധേയമാകുന്നു. കടിയങ്ങാട് സ്വദേശി ഉഷാറാണി ആണ് മനോഹരമായ കവിതകള്‍ എഴുതി മായാജാലം തീര്‍ക്കുന്നത്.

പത്താം ക്ലാസിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ വാട്‌സപ്പ് ഗ്രൂപ്പില്‍ ഇവര്‍ എഴുതിയ കവിതകള്‍ പോസ്റ്റ് ചെയ്തതോടെയാണ് ശ്രദ്ധേയയായത്. എകദേശം ആറോളം കവിതകളും ചെറുകഥകളും ഇന്നിവര്‍ എഴുതിയിട്ടുണ്ട്.

ചെറുപ്പം മുതല്‍ കവിതകള്‍ എഴുതിയിരുന്നെങ്കിലും അപ്പോള്‍ വേണ്ടവിധത്തില്‍ പ്രോത്സാഹിപ്പിക്കാന്‍ ആരുമുണ്ടായിരുന്നില്ല. പക്ഷേ ഇന്ന് കുടുംബത്തിന്റെ പ്രോത്സാഹനം ഉഷാറാണിക്ക് കൂടുതല്‍ കവിതയും കവിതകളുമെഴുതാന്‍ പ്രചോദനമായതായി ഉഷറാണി പറഞ്ഞു.

നഷ്ട സന്ധ്യ, രാത്രി മഴ തുടങ്ങിയവ ഇവരുടെ ശ്രദ്ധേയമായ കവിതകളാണ്. രാത്രി മഴയെന്ന ചെറുകവിതയിലൂടെ രാത്രി മഴയുടെ വിഭിന്ന ഭാവങ്ങളാണ് ഉഷറാണി വായനക്കാരിലേക്കെത്തിക്കുന്നത്. അനുഭവങ്ങളും സ്വപ്‌നങ്ങളും തൂലികയിലൂടെ ചിറക് വിടത്തുമ്പോള്‍ വായനക്കാര്‍ക്ക് പുതിയ അനുഭവമാണ് ഉഷകുമാരിയുടെ കവിതകള്‍ സമ്മാനിക്കുന്നത്.

അതുപോലെ തന്നെ ചെറുകഥകളുമിവര്‍ എഴുതിയിട്ടുണ്ട്. കവിതകള്‍ പബ്ലിഷ് ചെയ്യുവാന്‍ സുഹൃത്തുക്കള്‍ മുന്നോട്ട് വരുന്നുണ്ട്. മുന്‍പ് ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായി സേവനമനുഷ്ടിച്ചിരുന്നു.

ഇപ്പോള്‍ തൊഴിലുറപ്പ് മേറ്റായും സിഡിഎസ് അംഗമായും, ഹരിത സേന വളണ്ട്യറായും പ്രവര്‍ത്തിച്ച് വരുന്നു. ഭര്‍ത്താവ് സുധാകരന്‍. മക്കള്‍ അശ്വന്‍, റിഥിന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/17331/the-poems-of-job-guarantee-mate-usharani-are-noteworthy)