---
title: "ആസാദി കാ അമൃത മഹോത്സവം; സമൂഹ ചരിത്ര ചിത്ര രചന സംഘടിപ്പിച്ചു."
english_title: "Azadi Ka Amrita Festival; Organized community history drawing meppayoor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/17339/azadi-ka-amrita-festival-organized-community-history-drawing-meppayoor"
published_at: "2021-12-22T15:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c2fb628dd8e_0000 WATERMARK.jpg"
keywords: []
---

# ആസാദി കാ അമൃത മഹോത്സവം; സമൂഹ ചരിത്ര ചിത്ര രചന സംഘടിപ്പിച്ചു.

> **Lead Summary:** ** മേപ്പയൂര്‍**: മേപ്പയ്യൂര്‍ ഗവണ്‍മെന്റ് വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സമൂഹ ചരിത്ര ചിത്ര രചന സംഘടിപ്പിച്ചു. ആസാദി കാ അമൃത മഹോത്സവം 2021 ന്റെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.

## Article Content

** മേപ്പയൂര്‍**: മേപ്പയ്യൂര്‍ ഗവണ്‍മെന്റ് വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സമൂഹ ചരിത്ര ചിത്ര രചന സംഘടിപ്പിച്ചു. ആസാദി കാ അമൃത മഹോത്സവം 2021 ന്റെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.

കുട്ടികളും അധ്യാപകരും സ്വാതന്ത്ര്യ സമര ചരിത്ര മുഹൂര്‍ത്തങ്ങളെ ബിഗ് കാന്‍വാസിലേക്ക് പകര്‍ത്തി. ചരിത്രമുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയാവാന്‍ നെഹ്‌റു എത്തിയത് കൗതുകമുണര്‍ത്തിയ കാഴ്ച്ചയായിരുന്നു.

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ആരുഷ് വി. ഡലിഷാണ് നെഹ്‌റു വേഷത്തിലെത്തി സ്വാതന്ത്ര്യ സമര ചരിത്ര ചിത്രങ്ങള്‍ കണ്ടത്. സര്‍ഗ്ഗ മുറ്റം വിദ്യാര്‍ത്ഥി ആദിഷ് ദിനേഷ് ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ അധ്യാപകന്‍ പത്മന്‍ കാരയാടിന്റെ ഉപ്പുസത്യാഗ്രഹ ഇന്‍സ്റ്റലേഷന്‍ ശ്രദ്ധേയമായി.

പ്രധാനാധ്യാപകന്‍ നിഷിധ്, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് കണ്‍വീനര്‍ സുജാത, സ്റ്റാഫ് സെക്രട്ടറി സുധീഷ്, കലാ അധ്യാപകന്‍ റഹ്മാന്‍ കൊഴുക്കല്ലൂര്‍, എം.ടി. ബാബു എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/17339/azadi-ka-amrita-festival-organized-community-history-drawing-meppayoor)